Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:43 AM IST Updated On
date_range 9 April 2022 5:43 AM ISTഗവര്‍ണര്‍ ഉദയം ഹോം സന്ദര്‍ശിക്കും
text_fieldsbookmark_border
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദയം ഹോം സന്ദർശിക്കും. ഏപ്രില്‍ 10ന് രാവിലെ 11ന് ചേവായൂരുള്ള ഉദയം ഹോമിലെത്തുന്ന ഗവർണർ ഒരു മണിക്കൂർ നേരം അന്തേവാസികളോടൊപ്പം ചെലവഴിക്കും. ഉദയം പദ്ധതിയെ കുറിച്ചുള്ള പ്രസന്റേഷനും സംഘടിപ്പിച്ചിട്ടുണ്ട്. അന്തേവാസികളുമായുള്ള സംവാദവും നടക്കും. തെരുവിൽ ഒറ്റപ്പെട്ടു പോയവർക്ക് കൈത്താങ്ങായി കോവിഡ് കാലത്ത് കോഴിക്കോട് ജില്ല ഭരണകൂടം ആരംഭിച്ച പദ്ധതിയാണ് ഉദയം. നിലവിൽ ചേവായൂർ, മാങ്കാവ്, വെള്ളിമാട് കുന്ന്, ഈസ്റ്റ്ഹിൽ എന്നിവിടങ്ങളിൽ ഉദയം ഹോമുകൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story