Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൗരത്വസമരം: യൂത്ത്​...

പൗരത്വസമരം: യൂത്ത്​ ലീഗ് പ്രവർത്തകർക്ക് പിഴ

text_fields
bookmark_border
39,000 രൂപയാണ്​ പിഴ ശിക്ഷ വിധിച്ചത് കാസർകോട്: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് കോടതി പിഴ ചുമത്തി. പൗരത്വനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് കേന്ദ്രസർക്കാർ ഓഫിസുകൾ ഉപരോധിച്ചിരുന്നു. കാസർകോട്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019 ഡിസംബർ 24ന് കാസർകോട് ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിലാണ്​ പിഴ ചുമത്തിയത്​. ഈ സമരത്തിൽ കാസർകോട് ടൗൺ പൊലീസ് ചുമത്തിയ കേസിൽ പ്രതികൾക്ക്, ഒരാൾക്ക്​ 2600 രൂപ വീതം മൊത്തം 39,000 രൂപയാണ്​ പിഴ വിധിച്ചത്​. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഷ്റഫ് എടനീർ, ജില്ല പ്രസിഡന്‍റ്​ അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ഡി. കബീർ, യൂസുഫ് ഉളുവാർ, ജില്ല വൈസ് പ്രസിഡന്‍റ്​ എം.എ. നജീബ്, ഹാഷിം ബംബ്രാണി, ബഷീർ കടവത്ത്, ഖലീൽ കൊല്ലമ്പാടി, ജലീൽ തുരുത്തി, ബി. അഷ്റഫ്, ഷാനി നെല്ലിക്കട്ട, പി.എം. അൻവർ, സലീം ചെർക്കള, പി.എച്ച്. മുനീർ എന്നിവർക്കാണ്​ പിഴ ചുമത്തിയത്​. പൗരത്വ സമരത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ ഉറപ്പു നൽകിയിരുന്നു. കേസുകൾ പരിശോധിക്കാൻ സംസ്ഥാനതലത്തിലും ജില്ലതലത്തിലും പ്രത്യേക സമിതിയും രൂപവത്​കരിച്ചു. പിൻവലിക്കേണ്ട കേസുകൾ സംബന്ധിച്ച്​ റിപ്പോർട്ട്​ ആവശ്യപ്പെട്ട്​ ഡിവൈ.എസ്​.പിമാർക്ക്​ ഉത്തരവും നൽകിയിരുന്നു. ഡിവൈ.എസ്​.പിമാർ റിപ്പോർട്ട്​ നൽകിയിരുന്നുവെങ്കിലും കേസുകൾ ഒന്നും പിൻവലിച്ചില്ല. കോടതിക്ക്​ കൈമാറിയ എഫ്​.ഐ.ആർ പ്രകാരം കേസുകൾ പരിഗണിച്ചുകൊണ്ടിരിക്കുകയും പിഴ വിധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പൗരത്വ സമരവുമായി ബന്ധപ്പെട്ട പല കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story