Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:38 AM IST Updated On
date_range 9 April 2022 5:38 AM ISTമഴയും ഇടിമിന്നലും: മരങ്ങൾ പൊട്ടിവീണു വ്യാപക നാശം
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളിയിൽ മരങ്ങൾ പൊട്ടിവീഴുകയും വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു. ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ തകർന്നു. മടവൂർ ആരാമ്പ്രത്ത് മിൽമ ബൂത്തിന് സമീപം റോഡരികിലെ തണൽമരം കടപുഴകി റോഡിന് കുറുകെ വീണു. വൈദ്യുതി തൂണുകൾ തകർന്നു. കിഴക്കോത്ത് പന്നൂരില്‍ തെങ്ങ് കടപുഴകി വീട് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പന്നൂര്‍ കണ്ടംപാറക്കല്‍ സൈനബിയുടെ വീട് തകര്‍ന്നു. സൈനബിയുടെ മകന്‍ സിദ്ദീഖിന്റെ ഭാര്യ ഷമീറക്കാണ് പരിക്കേറ്റത്. അയല്‍വാസിയുടെ പറമ്പിലെ തെങ്ങാണ് കാറ്റില്‍ നിലംപൊത്തിയത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. തേങ്ങയും മേല്‍ക്കൂരയുടെ ഓടും ഷമീറയുടെ തലയിലും ദേഹത്തും പതിക്കുകയായിരുന്നു. സൈനബി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊഴപ്പൻചാലിൽ ഹൈദറിന്റെ തൊഴുത്തിന് മുകളിലേക്ക് തെങ്ങ് വീണ് തൊഴുത്ത് തകർന്നു പശുവിന് പരിക്കേറ്റു. മടപ്പാട്ടിൽ, കൊഴപ്പൻചാലിൽ, ഇടവലക്കണ്ടി ഭാഗങ്ങളിൽ മരങ്ങൾ വ്യാപകമായി പൊട്ടിവീണ് വൈദ്യുതി തൂണുകൾ തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story