Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:38 AM IST Updated On
date_range 9 April 2022 5:38 AM ISTബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: ആറു വർഷം കഠിനതടവും പിഴയും ശിക്ഷ
text_fieldsbookmark_border
കൊയിലാണ്ടി: പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും ഒരുലക്ഷത്തി അമ്പതിനായിരം രൂപ പിഴയും. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ആണ് പൂതപാടി സ്വദേശി പുറ്റുമണ്ണിൽ തോമസ് എന്ന തോമാച്ചനെ (54) പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. പിഴസംഖ്യ പെൺകുട്ടിക്കു നൽകണം. പിഴ അടച്ചില്ലെങ്കിൽ നാലു വർഷം കൂടെ തടവുശിക്ഷ അനുഭവിക്കണം. 2019ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ പഠിക്കുമ്പോഴാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. പിന്നീട് വീട്ടിൽ വന്ന അമ്മയോട് കാര്യം പറയുകയായിരുന്നു. തൊട്ടിൽപാലം സബ് ഇൻസ്‌പെക്ടർ പി.കെ. ജിതേഷ് ആണ് കേസ് അന്വേഷിച്ചത്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജെതിൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story