Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:38 AM IST Updated On
date_range 9 April 2022 5:38 AM ISTകാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
എലത്തൂർ: . കടലുണ്ടി ചാലിയം സ്വദേശി പാലക്കയിൽ വീട്ടിൽ അബ്ദുൽ ഗഫൂർ (57) ആണ് എലത്തൂർ എച്ച്.പി.സിക്ക് മുന്നിലുണ്ടായ അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. മണ്ണൂർ ഒമേഗ സ്റ്റീൽസിനു വേണ്ടി എലത്തൂരിൽ കലക്ഷനെടുക്കാൻ ബൈക്കിലെത്തിയ അബ്ദുൽ ഗഫൂറിനെ കൊയിലാണ്ടി ഭാഗത്തു നിന്ന് വരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഏറെ ദൂരെ തെറിച്ചു വീണ അബ്ദുൽ ഗഫൂറിനെ ആദ്യം ബീച്ച് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ഉച്ചക്ക് 2.30ഓടെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. എലത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പിതാവ്: അമാനി സ്രാങ്ക്. മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ: ഹബീബ. മക്കൾ: ഷിബില നസ്രിൻ, മുഹമ്മദ് ഷാഹിൽ, സിയാദ് അമാനി. മരുമകൻ: ഫഹദ്. സഹോദരങ്ങൾ: അഹമ്മദ് കോയ, ഹുസൈൻ കോയ, ഹസൻ കോയ, മുഹമ്മദ് ബാവ, അയിഷാബീവി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് ചാലിയം കണ്ട്രം പള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
