Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹരിദാസൻ വധക്കേസ്:...

ഹരിദാസൻ വധക്കേസ്: ജാമ്യഹരജി കോടതി പരിഗണനയിൽ

text_fields
bookmark_border
തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ ഹരിദാസൻ (52) വധക്കേസിൽ റിമാൻഡിൽ കഴിയുന്ന നാല് പ്രതികൾ നൽകിയ ജാമ്യാപേക്ഷ 11നും 12നുമായി ജില്ല കോടതി പരിഗണിക്കും. ഒന്നാം പ്രതിയും മൂന്നാം പ്രതിയും പ്രത്യേകമായും രണ്ടും നാലും പ്രതികൾ ഒന്നിച്ചുമാണ് ജാമ്യഹരജി സമർപ്പിച്ചത്. ഒന്നാം പ്രതി തലശ്ശേരി നഗരസഭാംഗവും ബി.ജെ.പി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷ് നൽകിയ ഹരജിയിൽ 11നാണ് കോടതി വാദം കേൾക്കുന്നത്. ലിജേഷിന് വേണ്ടി കണ്ണൂരിലെ അഡ്വ. അംബികാസുതനാണ് ഹാജരാവുന്നത്. രണ്ടാം പ്രതി കോടിയേരിയിലെ കെ.വി. വിമിൻ, മൂന്നാം പ്രതി ഗോപാല പേട്ടയിലെ സുനേഷ് നിവാസിൽ എം. സുനേഷ് എന്ന മണി, നാലാം പ്രതി കോടിയേരി ദേവീകൃപയിൽ അമൽ മനോഹരൻ എന്നിവർ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച പരിഗണിച്ചുവെങ്കിലും പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടർന്ന് ഈ മാസം 12ലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരയോടെയാണ് മത്സ്യബന്ധന തൊഴിലാളിയായ ഹരിദാസൻ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ചത്. കേസിൽ 13 പ്രതികൾ അറസ്റ്റിലായി. മൂന്ന് പേരെ ഇനിയും പിടികൂടാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story