Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:34 AM IST Updated On
date_range 9 April 2022 5:34 AM ISTവേളത്ത് മുപ്ലി വണ്ട് ശല്യം
text_fieldsbookmark_border
വേളം: ചമ്പോട് മേഖലയിൽ വീട്ടുകാരുടെ ഉറക്കം കെടുത്തി മുപ്ലി വണ്ട് ശല്യം. കൂട്ടമായി എത്തുന്ന ഇവയെ തുരത്താൻ മാർഗമില്ലാതെ വിഷമിക്കുകയാണ് ആളുകൾ. വേനൽമഴ തുടങ്ങിയതോടെ വണ്ടിന്റെ എണ്ണം പെരുകിയിട്ടുണ്ട്. റബർ തോട്ടങ്ങൾക്കു സമീപമുള്ള വീടുകളിലാണ് ശല്യം ഏറെ. ഓടുമേഞ്ഞ വീടുകളുടെ മച്ചിലും ഭിത്തികളിലും പകൽ വണ്ടുകൾ കൂട്ടം കൂടിയിരിക്കും. രാത്രി വൈദ്യുതി വിളക്കുകൾ തെളിയുന്നതോടെ ഭിത്തികളിൽ നിറയും. ലൈറ്റ് അണച്ചാൽ വെളിച്ചം കാണുന്നിടത്തേക്ക് പറക്കും. ചില സമയങ്ങളിൽ വണ്ടിൻകൂട്ടം ഇളകി വീഴും. താഴെ ഭക്ഷണപ്പാത്രത്തിലോ കിടക്കയിലോ ആയിരിക്കും വീഴ്ച. വണ്ട് ശല്യമുള്ള വീട്ടുകാർക്ക് സന്ധ്യ മയങ്ങിയാൽ ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. പരീക്ഷക്കാലത്ത് വിദ്യാർഥികളുടെ പഠനത്തിനും ഇവ തടസ്സം സൃഷ്ടിക്കുന്നു. വസ്‌ത്രങ്ങൾക്കുള്ളിലൂടെ ഇഴഞ്ഞു നീങ്ങുന്നതും പ്രയാസമുണ്ടാക്കുന്നു. കുട്ടികളുടെ ചെവിയിൽ കയറിപ്പോകാനും സാധ്യതയേറെയാണ്. കേരളത്തിൽ ചില സ്ഥലങ്ങളിൽ മുപ്ലി വണ്ടിനെ അഗ്നി രക്ഷസേന ഡീസൽ തളിച്ച് തുരത്തിയതായി പറയുന്നു. വേളത്തും നാട്ടുകാർ സഹായം കാത്തിരിപ്പാണ്. Photo: വേളം ചമ്പോട് ഒരു വീട്ടിലെ ഭിത്തിയിൽ പറ്റിപ്പിടിച്ച മുപ്ലി വണ്ടുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
