Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​ കായികതാരങ്ങൾക്ക്​...

​ കായികതാരങ്ങൾക്ക്​ പാരിതോഷികം വിതരണംചെയ്തു

text_fields
bookmark_border
കോഴിക്കോട്​: അന്താരാഷ്ട്രതലത്തിലടക്കം വിവിധ കായികമത്സരങ്ങളിൽ മെഡലുകൾ ​നേടിയ ജില്ലയിലെ താരങ്ങൾക്ക്​ സ്​പോർട്​സ്​ കൗൺസിലിന്‍റെ കാഷ്​ അവാർഡുകൾ വിതരണം ചെയ്തു. 2017-18, 18-19 വർഷങ്ങളിലെ 137 വിജയികൾക്കാണ്​ പാരിതോഷികം നൽകിയത്​. ജില്ല കലക്​ടർ എൻ. തേജ്​ലോഹിത്​ റെഡ്ഡി ഉദ്​ഘാടനംചെയ്തു. ഡെപ്യൂട്ടി മേയർ വി. മുസഫർ അഹമ്മദ്​ മുഖ്യാതിഥിയായിരുന്നു. ജില്ല സ്​പോർട്​സ്​ കൗൺസിൽ പ്രസിഡന്റ്​ ഒ. രാജഗോപാൽ അധ്യക്ഷനായി. ജില്ല സ്​പോർട്​സ്​ കൗൺസിൽ എക്സിക്യൂട്ടിവ്​ അംഗങ്ങളായ ടി.എം. അബ്​ദുറഹ്​മാൻ, പി.ടി. അഗസ്റ്റിൻ, എം.എം. ദിൽന, സി. പ്രേമചന്ദ്രൻ, ​കെ.എം. ജോസഫ്​ എന്നിവർ പ​​ങ്കെടുത്തു. ജില്ല വൈസ്​ പ്രസിഡന്റ്​ ഡോ. വി. റോയ്​ ജോൺ സ്വാഗതവും സെക്രട്ടറി എസ്​. സുലൈമാൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story