Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:49 AM IST Updated On
date_range 8 April 2022 5:49 AM ISTകാറ്റിൽ വ്യാപക കൃഷി നാശം
text_fieldsbookmark_border
പേരാമ്പ്ര: വേനൽ മഴയോടൊപ്പമുണ്ടായ കാറ്റിൽ വ്യാപക കൃഷിനാശം. കായണ്ണ കാപ്പുമ്മൽ ശ്രീധരൻ നരയംകുളം ഒതയോത്ത് താഴെ കൃഷിയിറക്കിയ നേന്ത്രവാഴ കാറ്റിൽ നശിച്ചു. കുലക്കാറായ നൂറോളം വാഴകളാണ് കാറ്റെടുത്തത്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആശ്വാസമായെത്തിയ മഴയെ തുടർന്നുണ്ടായ കാറ്റിൽ വ്യാപകമായി കൃഷി നശിച്ചു. വാളൂർ മൊട്ടൻതറമൽ അമ്മദ്, മീത്തലെ തട്ടാൻകണ്ടി മൊയ്തി എന്നിവരുടെ വാഴയും കപ്പയും കാറ്റിൽ നശിച്ചു. കുലച്ചതും കുലക്കാറായതുമായ നൂറോളം വാഴയും മൂപ്പെത്താത്ത നൂറ്റമ്പതോളം കപ്പയുടെ തടവുമാണ് നശിച്ചത്. അമ്മതിന് 50,000 രൂപയുടെ നഷ്ടവും മൊയ്തിക്ക് 15,000 രൂപയുടെ നഷ്ടവും സംഭവിച്ചതായി കണക്കാക്കുന്നു. Photo: കാപ്പുമ്മൽ ശ്രീധരന്റെ വാഴകൃഷി നശിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
