Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:47 AM IST Updated On
date_range 8 April 2022 5:47 AM ISTയാത്രയയപ്പും കാർണിവലും
text_fieldsbookmark_border
കക്കോടി: പടിഞ്ഞാറ്റുംമുറി ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ ഇ. സുനിൽ കുമാറിനുള്ള യാത്രയയപ്പും ചിൽഡ്രൻസ് കാർണിവലും നടന്നു. വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകനുള്ള പി.ടി.എ ഉപഹാരവും മന്ത്രി നൽകി. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷീബ അധ്യക്ഷത വഹിച്ചു. സുജ അശോകൻ, ഉപശ്ലോകൻ, ഇ.എം. ഗിരീഷ് കുമാർ, അജിത നെരവത്ത്, നിഷ പിലാക്കാട്ട്, ഡോ. അഭിലാഷ് കുമാർ, പുഷ്പാംഗദൻ, പി.പി. ഷീബ, എ. സുധാകരൻ, എച്ച്.എം ഇ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കൈതമോളി മോഹനൻ സ്വാഗതവും ടി. പ്രമോദ് നന്ദിയും പറഞ്ഞു. കുട്ടികൾ കച്ചവടക്കാരായെത്തിയ ചിൽഡ്രൻസ് കാർണിവലിൽ ഗെയിമുകളും ഭക്ഷ്യമേളയും പുസ്തകോത്സവവും നടന്നു. രാത്രി ആതിര ഷാജിയും സംഘവും ഗസൽ സന്ധ്യ അവതരിപ്പിച്ചു. f/thu/cltpho/padinhattumuri ഇ. സുനിൽ കുമാറിനുള്ള യാത്രയയപ്പ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story