Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:46 AM IST Updated On
date_range 8 April 2022 5:46 AM ISTഒന്നര മാസമായി അനാഥനായി കഴിഞ്ഞ യുവാവിന് തിരിച്ചുപോക്ക്
text_fieldsbookmark_border
കോഴിക്കോട്: ഒന്നര മാസത്തിലേറെയായി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അനാഥനായി കഴിഞ്ഞ യുവാവിന് നാട്ടിലേക്ക് മടക്കം. ആന്ധ്രയിലെ നൈല്ലൂർ സ്വദേശി ഹരി കൃഷ്ണയാണ് വ്യാഴാഴ്ച കോഴിക്കോട്ടെത്തിയ പിതാവ് ആനന്ദ റാവുവിനും അമ്മ പദ്മാവതിക്കും സഹോരങ്ങളായ അനന്ദനാഥിനും അശോകിനുമൊപ്പം മടങ്ങിയത്. മാവൂർ ഭാഗത്ത് അലയുന്ന നിലയിൽ കണ്ടെത്തി, മാവൂർ പൊലീസാണ് കോടതി നിർദേശപ്രകാരം ഹരി കൃഷ്ണനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. രോഗാവസ്ഥ മാറിയതോടെ സാമൂഹിക പ്രവർത്തകൻ ശിവൻ കോട്ടൂളിയുടെ നേതൃത്വത്തിൽ ബന്ധുക്കളെ കണ്ടെത്താൻ ആഴ്ചകളായി അധികൃതർ നടത്തിയ ശ്രമമാണ് ഫലം കണ്ടത്. താമസം നെല്ലൂരിൽ ആണെന്ന് മാത്രമറിയാവുന്ന യുവാവിന്‍റെ വീട് നെല്ലൂർ ജില്ലയിൽ ബാലാജി പൊലീസ് സ്റ്റേഷൻ പരിധിയിൽ അരിത്രരാജ പുരത്താണെന്ന് കണ്ടെത്തുകയായിരുന്നു. യുവാവിനെ കാണാതായതിന് സ്റ്റേഷനിൽ പിതാവ് പരാതി നൽകിയിരുന്നതാണ് കണ്ടെത്താൻ സഹായമായത്. ഹരികൃഷ്ണയെ വീണ്ടും കാണാനായതിലുള്ള സന്തോഷം പങ്ക് വച്ചാണ് കുടുംബം നഗരം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story