Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതീകാത്മകമായി...

പ്രതീകാത്മകമായി കെ-റെയില്‍ കുറ്റികൾ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് സമരം

text_fields
bookmark_border
( ചിത്രം) താമരശ്ശേരി: താമരശ്ശേരി മിനി സിവില്‍ സ്‌റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കെ-റെയില്‍ കുറ്റികൾ സ്ഥാപിച്ചു. കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിലാണ് മിനിസിവില്‍ സ്‌റ്റേഷനിലേക്ക് പ്രതീകാത്മക കെ-റെയില്‍ കുറ്റിയിടല്‍ മാര്‍ച്ച് നടത്തിയത്. മിനി സിവില്‍ സ്‌റ്റേഷന്‍ കവാടത്തില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. നേതാക്കള്‍ പ്രസംഗിച്ച ശേഷമാണ് പ്രതീകാത്മക കെ-റെയില്‍ കുറ്റിയുമായി പ്രവര്‍ത്തകര്‍ മിനി സിവില്‍ സ്റ്റേഷന്‍ വളപ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. ഇത് പൊലീസ് തടയുകയായിരുന്നു. താമരശ്ശേരി മണ്ഡലം പ്രസിഡന്റ് നവാസ് ഈർപ്പേണ, കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് മനോജ് , യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മുജീബ് പുറായിൽ, ഫാറൂഖ് പുത്തലത്ത്, അമീർ അലി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് നിഷാദ്, സർതാജ് അബിൻ കട്ടിപ്പാറ, ഇഖ്ബാൽ, ഷമീർ, കബീർ ഈർപ്പോണ, ജുറൈജ് , ഫിലിപ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാപ് കെ-റെയിൽ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് താമരശ്ശേരി മിനി സിവിൽ സ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story