Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:42 AM IST Updated On
date_range 8 April 2022 5:42 AM ISTവിഷു കൈനീട്ടം പദ്ധതിയുമായി തപാൽ വകുപ്പ്
text_fieldsbookmark_border
വടകര: രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വിഷു കൈനീട്ടം അയക്കുന്നതിനുള്ള സംവിധാനം തപാൽ വകുപ്പ് ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി വടകര ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫിസുകളിൽനിന്നും 100, 200, 500, 1000 എന്നീ തുകകൾ വിഷു കൈനീട്ടമായി പ്രിയപ്പെട്ടവർക്ക് അയക്കുവാനുള്ള സംവിധാനം നിലവിൽ വന്നു. ഏപ്രിൽ 10 വരെയാണ് ഈ പദ്ധതിയിലൂടെ വിഷു കൈനീട്ടം അയക്കുവാൻ സാധിക്കുക. അടുത്തുള്ള പോസ്റ്റ് ഓഫിസ് സന്ദർശിച്ച് വിഷു കൈനീട്ടം ബുക്ക് ചെയ്താൽ ലഭിക്കേണ്ട വ്യക്തിയുടെ മേൽ വിലാസത്തിലേക്ക് പ്രത്യേക കവറിൽ ബുക്ക് ചെയ്ത തുക പോസ്റ്റ്മാൻ മുഖാന്തരം കൈമാറും. ഫോൺ: 0496 2523025, 7025108106.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story