Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​നാലാംനിലയിൽ തീയാളി;...

​നാലാംനിലയിൽ തീയാളി; മിഠായി തെരുവിലും പരിസരത്തും പരിഭ്രാന്തി

text_fields
bookmark_border
കോഴിക്കോട്​: നട്ടുച്ചക്ക്​ കെട്ടിടത്തിന്‍റെ നാലാം നിലയിൽനിന്ന്​ തീയാളിപ്പടർന്നത്​ മിഠായി തെരുവിലും പരിസരങ്ങളിലും പരിഭ്രാന്തിയുണ്ടാക്കി. പി.എം. താജ്​റോഡിൽ പാർക്കോ ബിൽഡിങ്ങിൽ കൂട്ടിയിട്ട വേസ്​റ്റിൽനിന്നാണ്​ വ്യാഴാഴ്ച ഉച്ചക്ക്​ 1.30 ഓടെ തീയാളിയത്​. ടൗൺ പൊലീസ്​ വിവരമറിയിച്ചതനുസരിച്ച്​ ബീച്ച്​ ഫയർ സ്റ്റേഷനിൽനിന്ന്​ ഫയർ എൻജിനുകൾ കുതിച്ചെത്തി. ആളും ഫയർഫോഴ്​സുമെത്തിയതോടെ പരിഭ്രാന്തി പരന്നു. കച്ചവടക്കാരും മറ്റും ചേർന്ന്​ പെട്ടെന്ന്​ തീയണക്കാനായതിനാൽ വൻ അത്യാഹിതം ഒഴിവായി. ബാങ്ക്​, കമ്പ്യൂട്ടർ കേന്ദ്രം തുടങ്ങി നിരവധി സ്​ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്​. താഴെ കടകളിലേക്ക്​ തീ വീണാൽ വൻ തീപിടിത്തമുണ്ടാവുമായിരുന്നുവെന്ന്​ ഫയർ ഉദ്യോഗസ്​ഥർ പറഞ്ഞു. കെട്ടിടത്തിന്​ മുകളിൽ മാലിന്യം​ കത്തിച്ചപ്പോൾ തീ നിയന്ത്രണാതീതമായതാവാമെന്നാണ്​ കരുതുന്നത്​. നഗരത്തിൽ പല കെട്ടിടത്തിലും മാലിന്യം കൂട്ടിയിട്ട്​ കത്തിക്കുന്നത്​ പതിവാണെന്ന്​ ആക്ഷേപമുണ്ട്​. അസിസ്റ്റന്‍റ്​ സ്റ്റേഷൻ ഓഫിസർമാരായ പി.കെ. ബഷീർ, എൻ. രമേശൻ എന്നിവരുടെ നേതൃത്വത്തിൽ ബീച്ച്​ സ്റ്റേഷനിൽനിന്ന്​ മൂന്ന്​ യൂനിറ്റ്​ ഫയർ ഫോഴ്​സാണ്​ രക്ഷാ ദൗത്യത്തിനെത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story