Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് മെഡിക്കല്‍ വിങ്

text_fields
bookmark_border
കോഴിക്കോട്: ആരോഗ്യമേഖലയിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും വൈദ്യശാസ്ത്രരംഗത്തെ വിദ്യാഭ്യാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ച മെഡിക്കല്‍ വിങ്ങിന് പുതിയ സംസ്ഥാന സമിതി നിലവില്‍ വന്നു. മെഡിക്കല്‍ എമിനെന്‍സ് ഫോര്‍ എത്തിക്കല്‍ മൂവ്‌മെന്റ് (മീം) എന്നാണ് വിങ് അറിയപ്പെടുക. വൈദ്യശാസ്ത്രത്തിലെ വിവിധ ചികിത്സാമേഖലകളിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന വിങ് വിഖായയുടെയും സഹചാരിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ക്കുകൂടി നേതൃത്വം നല്‍കും. ഡോ. അഷ്‌റഫ് വാഴക്കാട് ചെയര്‍മാനും ഡോ. അബ്ദുല്‍ കബീര്‍ ജനറല്‍ കണ്‍വീനറുമാണ്. മറ്റു ഭാരവാഹികൾ: ഡോ. ഇ.എം. ശിഹാബുദ്ദീന്‍, ഡോ. നസീഫ് , ഡോ. സയ്യിദ് മിഖ്ദാദ്, ഡോ. ഉവൈസ്, ഡോ. ഹൈദര്‍ (വൈസ് ചെയര്‍മാന്‍), ഡോ. ഉമറുല്‍ ഫാറൂഖ്, ഡോ. സാബിത്ത് മേത്തര്‍, ഡോ. അസ്മില്‍, ഡോ. ശാഖിര്‍, ഡോ. നസീര്‍ അഹമ്മദ് (ജോ. കണ്‍), ഡോ. ഫൈസല്‍ (ട്രഷ). ഡോ. നാട്ടിക മുഹമ്മദലി, ഡോ. ബിശ്‌റുള്‍ ഹാഫി, ഡോ. അമീറലി എന്നിവർ റിസര്‍ച് ടീം അംഗങ്ങളാണ്. photos: chairman-ashraf convenor-kabeer
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story