Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:44 AM IST Updated On
date_range 7 April 2022 5:44 AM ISTഇഫ്താര്‍ ടെന്റ് ഉദ്ഘാടനം
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കല്‍ കോളജ് സഹചാരി സെന്‍ററിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ആശ്രിതര്‍ക്കും വഴിയാത്രക്കാര്‍ക്കും നോമ്പുതുറക്കുന്ന വിഭവങ്ങളൊരുക്കി ഇഫ്താര്‍ ടെന്‍റ് പ്രവര്‍ത്തനമാരംഭിച്ചു. മെഡിക്കല്‍ കോളജ് ആംബുലന്‍സ് സ്റ്റാൻഡിന് എതിര്‍ വശത്തായി സഹചാരി സെന്ററിലാണ് ഇഫ്താര്‍ ടെന്റ് ആരംഭിച്ചത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. ടി.പി. സുബൈര്‍ കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. ഒ.പി. അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. കെ. മരക്കാര്‍ ഹാജി, സലാം ഫറോക്ക്, അലി അക്ബര്‍ മുക്കം, നിസാം ഓമശ്ശേരി, റഫീഖ് പെരിങ്ങളം, ജലീല്‍ നരിക്കുനി, സിറാജ് പന്തീരാങ്കാവ്, ഗഫൂര്‍ ഓമശ്ശേരി, മുഹമ്മദ് കുറ്റിക്കാട്ടൂര്‍, റാഫി യമാനി, സുഹൈല്‍ കാരന്തൂര്‍, അസ്‌ലം മായനാട് എന്നിവർ സംസാരിച്ചു. ഫോട്ടോ: ifthar tent skssf മെഡിക്കല്‍ കോളജ് സഹചാരി സെന്‍ററിന്റെ കീഴില്‍ നടക്കുന്ന ഇഫ്താര്‍ ടെന്റ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story