Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:44 AM IST Updated On
date_range 7 April 2022 5:44 AM ISTമദ്യവ്യാപനത്തിനെതിരെ 'കുരിശിന്റെ വഴി' ഇന്ന്
text_fieldsbookmark_border
തിരുവമ്പാടി: മദ്യ-ലഹരിവ്യാപനത്തിനും സർക്കാറിന്റെ വികലമായ മദ്യനയത്തിനുമെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി താമരശ്ശേരി രൂപത കമ്മിറ്റിയുടെ ഫാ. ചാണ്ടി കുരിശുമൂട്ടിലിന്റെ സ്മരണാർഥം പരിഹാര കുരിശിന്റെ വഴി നടത്തുന്നു. കക്കാടംപൊയിൽ വാളംതോട് കുരിശുപള്ളിയിൽനിന്ന് വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന കുരിശിന്റെ വഴി തോട്ടപ്പള്ളി മാർ സ്ലീവ ദേവാലയത്തിൽ സമാപിക്കും. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി താമരശ്ശേരി രൂപത ഡയറക്ടർ ഫാ. ജേക്കബ് കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്യും. കക്കാടംപൊയിൽ സൻെറ് മേരീസ് പള്ളി വികാരി ഫാ. സുദീപ് കിഴക്കരക്കാട്ട് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story