Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:38 AM IST Updated On
date_range 7 April 2022 5:38 AM ISTസ്കൂൾ യാത്രയയപ്പ് സമ്മേളനം
text_fieldsbookmark_border
പേരാമ്പ്ര: കല്ലൂർ-കൂത്താളി എ.എം.എൽ.പി സ്കൂൾ യാത്രയയപ്പ് സമ്മേളനവും പ്രതിഭകൾക്ക് അനുമോദനവും ഒരുക്കി. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി. പി. സജീവൻ അധ്യക്ഷത വഹിച്ചു. ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ്, അറബി സ്കോളർഷിപ്പ് വിജയികളെ പേരാമ്പ്ര ബ്ലോക്ക് മെംബർ പി. ടി. അഷറഫ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ.ടി. കുഞ്ഞമ്മദ്, വാർഡ് മെംബർ കെ. ആയിഷ ടീച്ചർ, കെ. രാഗിത, അസീസ് മാസ്റ്റർ, പി.പി. ലീല, പി.കെ. നൗജിത്ത്, രാമർ നമ്പ്യാർ, കെ.കെ. ചെക്കോട്ടി, കെ.കെ. സലാം, മാനേജർ പ്രതിനിധി സി. വിജയകൃഷ്ണൻ, പൂർവ വിദ്യാർഥി പ്രതിനിധി കുഞ്ഞമ്മദ് പേരാമ്പ്ര, എച്ച്.എം. ഇൻചാർജ് വി.സി. ജിഷ, ടി. ഭാരതി ടീച്ചർ, ബി.ബി. ബീനിഷ്, ടി.കെ. ജിജോയ് തുടങ്ങിയവർ സംസാരിച്ചു. സർവിസിൽനിന്നും വിരമിക്കുന്ന പി.കെ. ജമാൽ, എൻ. ഹരിദാസൻ, ഇ. ഉഷ എന്നിവർ മറുമൊഴി പ്രസംഗം നടത്തി. വായ്പ്പാട്ട് കലാ സംഘം പേരാമ്പ്രയുടെ നാടൻ പാട്ടും, ചക്രപാണി കുറ്റ്യാടി അവതരിപ്പിച്ച മാജിക് ഷോ, ശ്രീ മുദ്ര ശിങ്കാരിമേളം എന്നിവ അരങ്ങേറി. Photo: കല്ലൂർ-കൂത്താളി എ.എം.എൽ.പി സ്കൂൾ യാത്രയയപ്പ് സമ്മേളനവും പ്രതിഭകൾക്ക് അനുമോദനവും കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. കെ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
