Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയഞ്ചേരിയിൽ കാറ്റിൽ...

ആയഞ്ചേരിയിൽ കാറ്റിൽ വ്യാപകനഷ്ടം

text_fields
bookmark_border
ആയഞ്ചേരിയിൽ കാറ്റിൽ വ്യാപകനഷ്ടം
cancel
ആയഞ്ചേരി: വേനൽമഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റിൽ ആയഞ്ചേരി പഞ്ചായത്തിൽ നാശനഷ്ടം. ബുധനാഴ്ച വൈകുന്നേരമുണ്ടായ കാറ്റിൽ പഞ്ചായത്തിലെ മംഗലാട് പൊതുവാണ്ടി ശങ്കരന്റെ വീടിന്റെ മേൽക്കൂരയിൽ തെങ്ങ് പൊട്ടിവീണ് ചുമർ രണ്ടായി പിളർന്നു. നാട്ടുകാരും സന്നദ്ധസേനയും തെങ്ങ് മുറിച്ചുമാറ്റി. കടമേരി കാമിച്ചേരി പെരുവച്ചേരിനട ഭാഗത്ത് വൈദ്യുതിലൈനിൽ തെങ്ങ് വീണ് ഏഴ് വൈദ്യുതിത്തൂണുകൾ നിലംപതിച്ചു. പ്രദേശത്ത് വൈദ്യുതിവിതരണം നിലച്ചു. ആയഞ്ചേരി ടൗണിൽ ഇലക്ട്രിസിറ്റി ഓഫിസിന് സമീപം വൈദ്യുതി ലൈനിൽ തെങ്ങ് പൊട്ടിവീണു. പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ, വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, ബ്ലോക്ക് അംഗം സി.എച്ച്. മൊയ്തു മാസ്റ്റർ, വാർഡ് അംഗം എ. സുരേന്ദ്രൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പടം: ബുധനാഴ്ച വൈകുന്നേരമുണ്ടായ കാറ്റിൽ മംഗലാട് പൊതുവാണ്ടി ശങ്കരന്റെ വീടിനുമുകളിൽ വീണ തെങ്ങ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story