Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:37 AM IST Updated On
date_range 7 April 2022 5:37 AM ISTപരസ്യസ്ഥാപനത്തിൽ മോഷണം: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
വടകര: പരസ്യസ്ഥാപനം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി മൊട്ടേമ്മൽ ഫസലുദ്ദീൻ തങ്ങളെയാണ് 29 വടകര പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 12ന് അർധരാത്രി വടകര പരവന്തല ഫ്രീ ബേർഡ്സ് എന്ന പരസ്യ സ്ഥാപനത്തിൽനിന്നും ടാബും കമ്പ്യൂട്ടറുകളുമാണ് മോഷ്ടിച്ചത്. ജില്ലക്കകത്തും പുറത്തുമുള്ള നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഫസലുദ്ദീൻ തങ്ങൾ. ഇയാളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഒളിവിൽ കഴിയുന്നതിനിടെ കാസർകോട് ബേക്കൽ പൊലീസിന്റ സഹായത്തോടെ കുനിയയിൽ വെച്ച് പ്രതി പിടിയിലായത്. വടകര സി.ഐ കെ.കെ. ബിജു, എസ്.ഐമാരായ എം. നിജീഷ്, എം. തങ്കരാജ് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ പി.ടി. സജിത്ത് കെ. ഷിനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ചിത്രം ഫസലുദ്ദീൻ തങ്ങൾ Saji 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
