Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:36 AM IST Updated On
date_range 7 April 2022 5:36 AM ISTമന്ത്രിസഭാവാർഷികം: ഒരുക്കം വിലയിരുത്തി
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന വിപണനമേളയുടെ ഒരുക്കം വിലയിരുത്താൻ കലക്ടറേറ്റിൽ യോഗംചേർന്നു. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിഫ്ബി, ഐ.ഐ.ഐ.സി എന്നിവിടങ്ങളിലെ വിദഗ്‌ധർ സ്റ്റാളുകളുടെ മാർഗരേഖ അവതരിപ്പിച്ചു. ഏപ്രിൽ 19 മുതൽ 26വരെയാണ് ജില്ലയിലെ ആഘോഷ പരിപാടികൾ. മേളയിൽ എന്‍റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകൾ, വിപുലമായ ഫുഡ് കോർട്ട്, സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, നൂതന സാങ്കേതികവിദ്യകളുടെ അവതരണം, അഗ്രികൾച്ചറൽ ഔട്ട്‌ഡോർ ഡിസ്‌പ്ലേ തുടങ്ങിയവയുണ്ടാകും. ടൂറിസം വകുപ്പ്, കൃഷിവകുപ്പ്, കുടുംബശ്രീ, പി.ആർ.ഡി, വ്യവസായവകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകൾ ഉണ്ടാകും. വിവിധ വകുപ്പുകളുടെ ഒരുവർഷത്തെ വികസനനേട്ടങ്ങൾ പ്രദർശിപ്പിക്കും. യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ്, ഡി.ഡി.സി അനുപം മിശ്ര, ഡി.സി.പി അമോസ് മാമൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. ദീപ, സംഘാടകസമിതി കൺവീനർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story