Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:35 AM IST Updated On
date_range 7 April 2022 5:35 AM ISTറോഡരികിൽ നിർത്തിയിട്ട കാറിന്റെ ടയർ മോഷണം പോയി
text_fieldsbookmark_border
നന്മണ്ട: കോഴിക്കോട്- ബാലുശ്ശേരി റോഡിൽ പന്ത്രണ്ടാം മൈൽ വളവിലെ റോഡരികിൽ നിർത്തിയിട്ട കാറിന്റെ ടയർ മോഷണം പോയി. ചൊവ്വാഴ്ച രാത്രിയാണ് കെ.എൽ 55 ടി 9808 നമ്പറുള്ള കാറിന്‍റെ ടയർ മോഷണം പോയത്. മൂന്നു ദിവസമായി കാർ റോഡരികിൽ നിർത്തിയിട്ട നിലയിലെന്ന് പരിസരവാസികൾ പറയുന്നു. മൂന്നു ദിവസം മുമ്പ് പപ്പട കടയുടെ മുന്നിൽവെച്ച് കാർ കേടുവന്നിരുന്നു. ചൊവ്വാഴ്ച ടയർ മോഷണം പോകുമ്പോൾ കാറിന് സ്ഥാനചലനം വന്നതായി നാട്ടുകാർ പറയുന്നു. ഇപ്പോൾ നാല് ചെങ്കല്ലാണ് ടയറിനുപകരം കാറിനെ താങ്ങിനിർത്തുന്നത്. പടം :ടയർ നഷ്ടപ്പെട്ട കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
