Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിടപറഞ്ഞത് നിലപാടുകളിൽ...

വിടപറഞ്ഞത് നിലപാടുകളിൽ ഉറച്ചുനിന്ന പത്രപ്രവർത്തകൻ

text_fields
bookmark_border
വിടപറഞ്ഞത് നിലപാടുകളിൽ ഉറച്ചുനിന്ന പത്രപ്രവർത്തകൻ
cancel
വടകര: സോഷ്യലിസ്റ്റ് നേതാവും നഗരസഭയുടെ വൈസ് ചെയർമാനുമായിരുന്ന പി. ബാലക്കുറുപ്പിന്റ വിയോഗത്തോടെ നഷ്ടമായത് നിലപാടുകളിൽ ഉറച്ചുനിന്ന പത്രപ്രവർത്തകനെ. ആധുനിക സാങ്കേതിക വിദ്യകൾ കടന്നുവരാത്തകാലത്ത് വാർത്തകളുടെ ഉൾക്കാമ്പുകൾ ചികഞ്ഞെടുത്ത് പുറംലോകത്ത് എത്തിക്കുന്നതിൽ ബാലക്കുറുപ്പ് മുൻനിരയിലായിരുന്നു. 1963ൽ മലയാളം എക്സ്പ്രസിന്റെ വടകര ലേഖകനായിട്ടാണ് പത്രപ്രവർത്തന രംഗത്ത് കടന്നുവന്നത്. വടകര കറസ്പോണ്ടൻറ് ഫോറം കൺവീനർ, പത്രപ്രവർത്തക യൂനിയൻ സെക്രട്ടറി, പ്രസിഡൻറ്, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കെ.കെ. രമ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, മുൻ എം.എൽ.എമാരായ സി.കെ. നാണു, അഡ്വ. എം.കെ. പ്രേംനാഥ് തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. സർവകക്ഷി അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. സി.കെ. നാണു, അഡ്വ. എം.കെ. പ്രേംനാഥ്, ഇ.പി. ദാമോദരൻ, കെ. വത്സലൻ, കെ. നളിനാക്ഷൻ, പുറന്തോടത്ത് സുകുമാരൻ, സോമൻ മുതുവന, വി. ഗോപാലൻ, എടയത്ത് ശ്രീധരൻ, സി. കുമാരൻ, വി.വി. രഗീഷ്, പുറന്തോടത്ത് ഗംഗാധരൻ, കെ.ടി.കെ. അജിത്ത്, ടി.എൻ.കെ. ശശീന്ദ്രൻ, പി.പി. രാജൻ, ടി. ശ്രീനിവാസൻ, പറമ്പത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വടകര പ്രസ് ക്ലബിൽ ചേർന്ന അനുശോചന യോഗത്തിൽ വി.വി. രഗീഷ് അധ്യക്ഷത വഹിച്ചു. വി.പി. പ്രമോദ് സ്വാഗതം പറഞ്ഞു. ചിത്രം പി. ബാലക്കുറുപ്പിന്റ വിയോഗത്തിൽ ചേർന്ന അനുശോചനയോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു സംസാരിക്കുന്നു Saji 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story