Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:32 AM IST Updated On
date_range 7 April 2022 5:32 AM IST'വാതരോഗം ഏത് പ്രായക്കാരെയും ബാധിക്കാം'
text_fieldsbookmark_border
കോഴിക്കോട്: ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഏപ്രിൽ ഒന്നു മുതൽ 30വരെ വാതരോഗ ബോധവത്കരണ മാസം ആചരിക്കുന്നു. ഇതിന്‍റെ ഭാഗമായി അസോസിയേഷൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാതരോഗം വാർധക്യവുമായി ബന്ധപ്പെട്ട് വരുന്നതാണെന്ന് വ്യാപക തെറ്റിദ്ധാരണയുണ്ട്. ഏത് പ്രായക്കാരെയും ബാധിക്കുന്നതും നേരത്തെ ചികിത്സിച്ചാൽ ഭേദമാക്കാവുന്നതുമാണ് ഈ രോഗം. ഡോക്ടർമാരുടെ ഇടയിൽപോലും റുമറ്റോളജി വിഭാഗത്തെ കുറിച്ച് വേണ്ടത്ര അവബോധമില്ല. ഡോക്ടർമാർക്കായി തുടർവിദ്യാഭ്യാസ പരിപാടികളും പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസുകളും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽനിന്ന് വാതരോഗങ്ങൾ മാറ്റിനിർത്തുന്നുണ്ട്. വാർത്തസമ്മേളനത്തിൽ റുമറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്‍റ് ഡോ. രമേശ് ഭാസി, സെക്രട്ടറി ഡോ. എൻ.വി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story