Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:47 AM IST Updated On
date_range 6 April 2022 5:47 AM ISTഓൺ അറൈവൽ: ഇന്ത്യക്കാർക്ക് 'ഡിസ്കവർ ഖത്തർ' വഴി ഹോട്ടൽ ബുക്കിങ് നിർബന്ധം
text_fieldsbookmark_border
ഓൺ അറൈവൽ: ഇന്ത്യക്കാർക്ക് 'ഡിസ്കവർ ഖത്തർ' വഴി ഹോട്ടൽ ബുക്കിങ് നിർബന്ധം ദോഹ: ഇന്ത്യയിൽനിന്നുള്ള ഓൺ അറൈവൽ വിസ യാത്രക്കാരുടെ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിൽ താമസിക്കുന്ന അത്രയും കാലയളവിലേക്ക് 'ഡിസ്കവർ ഖത്തർ' വഴി ഹോട്ടൽ ബുക്കിങ് നിർബന്ധമാക്കിയാണ് പുതിയ നിർദേശം. ഇന്ത്യക്ക് പുറമെ, ഇറാൻ, പാകിസ്താൻ പൗരന്മാർക്കും ഈ നിർദേശം ബാധകമാണ്. ഏപ്രിൽ 14 മുതൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. മൂന്നു രാജ്യങ്ങളുടെ പാസ്പോർട്ട് കൈവശക്കാരായ ഓൺ അറൈവൽ യാത്രക്കാർക്ക് മാത്രമായിരിക്കും ഈ നിർദേശം ബാധകമാവുക. ഖത്തറിലേക്ക് യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർ ഖത്തർ എയർവേസിനു കീഴിലെ ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വഴി, രാജ്യത്ത് തങ്ങാനുദ്ദേശിക്കുന്ന കാലയളവിലേക്ക് ഹോട്ടൽ ബുക്ക് ചെയ്യാം. ചുരുങ്ങിയത് രണ്ടു ദിവസം മുതൽ പരമാവധി 60 ദിവസം വരെയാണ് ബുക്കിങ് അനുവദിക്കുക. ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വഴി ചൊവ്വാഴ്ച മുതൽ ബുക്കിങ് ആരംഭിച്ചു. കുടുംബാംഗങ്ങളെ സന്ദർശിക്കാനായി ഓൺഅറൈവൽ വിസവഴിയെത്തുന്ന സന്ദർശകർക്കും ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്. ഒന്നും രണ്ടും മാസത്തേക്ക് കുടുംബത്തെ എത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയാവുന്നതാണ് പുതിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story