Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:47 AM IST Updated On
date_range 6 April 2022 5:47 AM ISTഫോട്ടോഗ്രഫി മത്സരം
text_fieldsbookmark_border
കോഴിക്കോട്: മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലതല ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ജില്ലയിലെ കഴിഞ്ഞ ഒരുവർഷത്തെ വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് പരിഗണിക്കുന്നത്. മൊബൈല്‍/പ്രഫഷനല്‍ കാമറ ഉപയോഗിക്കാം. 10x15 ഇഞ്ച് വലുപ്പത്തിലുള്ള ഫോട്ടോയും ബയോഡാറ്റയും ജില്ല ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന വിലാസത്തിൽ ഏപ്രിൽ 12നകം ലഭിക്കണം. ഫോൺ: 0495-2370225. ഷോര്‍ട്ട് വിഡിയോ മത്സരം കോഴിക്കോട്: മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലതല ആഘോഷത്തിന്റെ ഭാഗമായി ഷോര്‍ട്ട് വിഡിയോ മത്സരം സംഘടിപ്പിക്കുന്നു. സ്വന്തം നാട്ടിലെ കഴിഞ്ഞ ഒരുവർഷത്തെ പ്രാദേശിക വികസനകാഴ്ചകൾ ഉൾപ്പെടുത്തി തയാറാക്കിയ പരമാവധി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളാണ് പരിഗണിക്കുന്നത്. വിഡിയോകൾ ഡി.വി.ഡിയിലോ പെൻഡ്രൈവിലോ കോപ്പി ചെയ്ത് ബയോഡാറ്റയോടുകൂടി ജില്ല ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന വിലാസത്തിൽ ഏപ്രില്‍ 12നകം ലഭിക്കണം. ഫോൺ: 0495-2370225.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story