Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുഴസംരക്ഷണം:...

പുഴസംരക്ഷണം: ജില്ലഭരണകൂടം കർശന നടപടി സ്വീകരിക്കണം

text_fields
bookmark_border
കോഴിക്കോട്​: പുഴ സംരക്ഷണ വിഷയത്തിൽ ജില്ല ഭരണകൂടം വിട്ടുവീഴ്​ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന്​ പശ്ചിമഘട്ട പുഴ സംരക്ഷണസമിതി ചെയർമാൻ പി.എച്ച്.​ താഹ, ജന.സെക്രട്ടറി മൊയ്തു കണ്ണങ്കോടൻ എന്നിവർ ആവശ്യപ്പെട്ടു. കൊടുവള്ളി മാനിപുരത്ത്​ ചെറുപുഴയയുടെ നടുവിൽ നിർമിച്ച കളിസ്​ഥലവും കരിങ്കൽകെട്ടും നീക്കം ചെയ്യാത്തത്​ മൂലം പുഴ നശിക്കുകയാണ്​. മഴക്കാലത്ത്​ പുഴ ഗതിമാറി ഒഴുകി പരിസരങ്ങളിൽ കരയിടിച്ചിലുമുണ്ട്​. പരിസരത്തെ 25 ഓളം വീടുകൾക്ക്​ ഭീഷണിയാണിത്​. ഇതു സംബന്ധിച്ച്​ നൽകിയ പരാതിയെ തുടർന്ന്​ റവന്യൂ സംഘവും പൊലീസും പഞ്ചായത്ത്​ അധികൃതരും സ്ഥലം സന്ദർശിച്ച്​ സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തുടർനടപടി സ്വീകരിക്കാത്തത്​ പ്രതിഷേധാർഹമാ​ണെന്ന്​ പശ്​ചിമഘട്ട പുഴ സംരക്ഷണസമിതി അറിയിച്ചു. വിഷയത്തിൽ കലക്ടർ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story