Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:46 AM IST Updated On
date_range 6 April 2022 5:46 AM IST'മതപരിവർത്തനം ചെയ്തവർക്ക് സംവരണം നൽകരുത്'
text_fieldsbookmark_border
കോഴിക്കോട്: പട്ടികവർഗത്തിൽനിന്ന് മതപരിവർത്തനം ചെയ്തവർക്ക് സംവരണ ആനുകൂല്യം നൽകരുതെന്ന് ജനജാതി സുരക്ഷ മഞ്ച് ആവശ്യപ്പെട്ടു. ഈ ആവശ്യം ജനങ്ങളിൽ എത്തിക്കാനായി ജനസമ്പർക്ക യജ്ഞം നടത്തും. പരിവർത്തിത ക്രിസ്ത്യാനിയായ നിലവിലെ പി.എസ്.സി സെക്രട്ടറി അടക്കമുള്ളവർ പട്ടികവർഗ സംവരണത്തിലൂടെയാണ് ജോലിയിൽ കയറിയത്. രാഷ്ട്രീയ പാർട്ടികൾ പട്ടികവർഗ സംവരണ സീറ്റിൽ മതം മാറിയവരെ ഉൾപ്പെടുത്താതിരിക്കണമെന്നും ആവശ്യപ്പെട്ടു. ഗോത്രാവകാശ സംരക്ഷണസമിതി സംസ്ഥാന സംയോജകൻ നരിക്കോടൻ സുഷാന്ത്, സംസ്ഥാന സമിതി അംഗം കെ. രാധാകൃഷ്ണൻ, കെ. നാരായണൻ, പ്രേംസായി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story