Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:45 AM IST Updated On
date_range 6 April 2022 5:45 AM ISTയാക്കോബായ സിറിയൻ സഭ പ്രതിനിധികൾ മുജാഹിദ് ആസ്ഥാനം സന്ദർശിച്ചു
text_fieldsbookmark_border
കോഴിക്കോട്: സൗഹൃദവും സമാധാനവും പ്രചരിപ്പിക്കുന്നതിൻെറ ഭാഗമായി യാക്കോബായ സിറിയൻ ചർച്ച് പിതാക്കന്മാർ മുജാഹിദ് നേതാക്കളുമായി ചർച്ച നടത്തി. കോഴിക്കോട് കെ.എൻ.എം ആസ്ഥാനത്ത് എത്തിയ സഭപ്രതിനിധികളായ കാത്തലിക് മെത്രാപ്പൊലീത്ത അസിസ്റ്റന്റ് ജോസഫ് മാർ ഗ്രിഗോറിയസ്, മെത്രാപൊലീത്ത വക്താവ് ഡോ. കുര്യാകോസ് മാർ തിയോഫിലോസ്, കോഴിക്കോട് മെത്രാപ്പൊലീത്ത പൗലോസ് മാർ ഇറേനിയസ് എന്നിവരെ മുജാഹിദ് നേതാക്കൾ സ്വീകരിച്ചു. യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും ലോകത്ത് സമാധാനം തകർത്തുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സൗഹൃദ സംഭാഷണത്തിനും സന്ദർശനത്തിനും വലിയ പ്രസക്തിയുണ്ടെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സമുദായങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചർച്ചകൾ നടക്കണമെന്നും നേതാക്കൾ പറഞ്ഞു. കെ.എൻ.എം വൈസ് പ്രസിഡന്‍റ് ഡോ. ഹുസൈൻ മടവൂർ, സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഐ.എസ്.എം വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ, സിറാജ് ചേലേമ്പ്ര, സലീൽ ചെമ്പയിൽ, വളപ്പിൽ സലാം, മരക്കാർ കുട്ടി എന്നിവർ സഭാപ്രതിനിധികളെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story