Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:43 AM IST Updated On
date_range 6 April 2022 5:43 AM ISTകേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുന്നു -അഡ്വ. പ്രവീൺകുമാർ
text_fieldsbookmark_border
കോഴിക്കോട്: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വില വർധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം ഉപേക്ഷിക്കാൻ പോലും തയാറാകാത്ത ഇരുസർക്കാറുകളും ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണെന്നും ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ.കെ. പ്രവീൺകുമാർ ആരോപിച്ചു. ജില്ല ന്യൂനപക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'വിലക്കയറ്റമുക്ത ഭാരതം' പ്രതിഷേധ പരിപാടി മാനാഞ്ചിറ ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൈനോറിറ്റി ജില്ല ചെയർമാൻ ടി.കെ. മിജാസ് അധ്യക്ഷത വഹിച്ചു. മൈനോറിറ്റി സ്റ്റേറ്റ് വൈസ് ചെയർമാൻ എം.കെ. ബീരാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല കോഓഡിനേറ്റർ അബ്ദുൽ നാസർ ഖാൻ, ലത്തീഫ് പാലക്കണ്ടി, വി.പി. തസ്ലീന, കെ.സി. റസാക്, സേവ്യർ കുന്ദത്തേട്ട്, കൗൺസിലർ അൽഫോൺസ മാത്യു, ഫിലിപ് ജോർജ്, കെ.കെ. ഹനീഫ എന്നിവർ നേതൃത്വം നൽകി. പടം bk .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story