Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:41 AM IST Updated On
date_range 6 April 2022 5:41 AM ISTപച്ചക്കറി കൃഷി വിളവെടുപ്പുത്സവം
text_fieldsbookmark_border
നടുവണ്ണൂർ: പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ എലങ്കമൽ ദിശ കർഷക ഗ്രൂപ് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗം പി. സുജ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ തന്നെ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചെറിയ ഉള്ളി കൃഷി കൂടാതെ പാവൽ, വെണ്ട, വള്ളിപ്പയർ, ചീര, ഇളവൻ, തണ്ണിമത്തൻ തുടങ്ങിയ പച്ചക്കറികളുടെ അത്യുൽപാദന ശേഷിയുള്ള മികച്ച ഇനങ്ങളുടെ പ്രദർശന കൃഷിയാണ് സംഘടിപ്പിച്ചത്. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഓഡിനേറ്റർ ഡോ. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. പി.എസ്. മനോജ്, കെ.എം. സക്കീന എന്നിവർ സംസാരിച്ചു. caption krishi vilavedupp എലങ്കമൽ ദിശ കർഷക ഗ്രൂപ്പിന്റെ ജൈവ ഗ്രാമപഞ്ചായത്തംഗം പി. സുജ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story