Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:41 AM IST Updated On
date_range 6 April 2022 5:41 AM ISTകോൺഗ്രസ് എൻ.ഡി.എയുടെ ഘടകകക്ഷിയാകാനും മടിക്കില്ല -എം. സ്വരാജ്
text_fieldsbookmark_border
പേരാമ്പ്ര: വർഗീയതയോട് ഒത്തുതീർപ്പിലെത്തിയ കോൺഗ്രസ് എൻ.ഡി.എയുടെ ഘടകകക്ഷിയായാലും അത്ഭുതപ്പെടാനില്ലെന്ന് എം. സ്വരാജ് അഭിപ്രായപ്പെട്ടു. സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ പതാകജാഥക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ലീഡർ കൂടിയായ സ്വരാജ്. നെഹ്റു മരിച്ചതോടുകൂടി കോൺഗ്രസിന്റെ മതനിരപേക്ഷ നിലപാടും മരിച്ചു. മതരാഷ്ട്രമാണ് ആർ.എസ്.എസ് ലക്ഷ്യംവെക്കുന്നത്. ഇതിനെ തടയാൻ ഇന്ത്യയിൽ ഇടതുപക്ഷത്തിന് കരുത്തുനൽകണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പാചകവാതകത്തിനും പെട്രോളിയം ഉൽപന്നങ്ങൾക്കും അനുദിനം വില വർധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. മോദി ഭരണത്തിൽ ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും ഭീഷണിയിലാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. എസ്.കെ. സജീഷ്, ടി.പി. രാമകൃഷ്ണൻ എം.എൽ.എ, പി. മോഹനൻ, കെ.കെ. ദിനേശൻ എന്നിവർ സംസാരിച്ചു. Photo: സി.പി.എം പതാക ജാഥക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ ജാഥ ലീഡർ എം. സ്വരാജ് സംസാരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story