Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുത്തഖി അവാർഡ്​ യു....

മുത്തഖി അവാർഡ്​ യു. കലാനാഥന്​

text_fields
bookmark_border
കോഴിക്കോട്​: ഖുർആൻ സുന്നത്ത്​ സൊസൈറ്റി (ഫോർ​വേഡ്​ ബ്ലോക്ക്​) സംസ്ഥാന കമ്മിറ്റിയുടെ ചേകന്നൂർ മൗലവി ആൻഡ്​ ഡോ. ഖമർ സമാൻ സ്മാരക മുത്തഖി അവാർഡിന്​ സാമൂഹിക പ്രവർത്തകനും യുക്​തിവാദിയുമായ യു. കലാനാഥൻ മാസ്റ്ററെ തിരഞ്ഞെടുത്തു. വെള്ളിയാ​ഴ്ച​ ​വൈകീട്ട്​ നാലിന്​ കോഴിക്കോട് സ്​പോർട്​സ്​ കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ്​ സമ്മാനിക്കും. 10,001 രൂപയും ഉപഹാരവും അടങ്ങുന്നതാണ്​ അവാർഡ് എന്ന്​ ഖുർആൻ സുന്നത്ത്​ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. ഡോ. അബ്​ദുൽ ജലീൽ, മുതൂർ അബൂബക്കർ മൗലവി, സെയ്തലവി അൻസാരി, ജാഫർ അത്തോളി എന്നിവരടങ്ങിയ സമിതിയാണ്​ അവാർഡ്​ ജേതാവിനെ തിരഞ്ഞെടുത്തത്​. സൊസൈറ്റി പ്രസിഡന്‍റ്​ ഡോ. എം. അബ്​ദുൽ ജലീൽ, ജനറൽ സെക്രട്ടറി എൻ.ടി.എ. കരീം, ട്രഷറർ അബ്​ദുൽ റസാക്ക്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story