Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എസ്.എൽ.സി...

എസ്.എസ്.എൽ.സി പരീക്ഷാനുകൂല്യം: ഭിന്നശേഷിക്കാർക്ക് നടത്തിയ 'തട്ടിക്കൂട്ട്' മെഡിക്കൽ ക്യാമ്പ്​ *  പരീക്ഷാനുകൂല്യം   ബുധനാഴ്ച നടക്കുന്ന ഇംഗ്ലീഷ് പരീക്ഷക്ക്  പല കുട്ടികൾക്കും ലഭിച്ചേക്കില്ല

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന ഭിന്നശേഷി കമീഷണറുടെ ഉത്തരവ് പ്രകാരം പഠന പിന്നാക്കാവസ്ഥയുള്ള വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷാനുകൂല്യം ലഭ്യമാക്കാനായി ജില്ലയിൽ ചൊവ്വാഴ്ച നടത്തിയ 'തട്ടിക്കൂട്ട്' മെഡിക്കൽ ബോർഡ് ക്യാമ്പ് പൂർത്തിയായി. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ചൊവ്വാഴ്ച വൈകീട്ടും ലഭിക്കാത്ത സാഹചര്യത്തിൽ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ ആശങ്കയിലാണ്. ബുധനാഴ്ച രാവിലെ നടക്കുന്ന എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷക്ക് ആനുകൂല്യം വിദ്യാർഥികൾക്ക് നഷ്ടമാകുമോയെന്നാണ് ആശങ്ക. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികൾക്ക് പരീക്ഷക്ക് സ്ക്രൈബ്, അധികസമയം എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. സ്ക്രൈബ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന വിദ്യാർഥികൾക്ക് ജില്ല വിദ്യാഭ്യാസ ഓഫിസർമാർ ഹാൾ ടിക്കറ്റ് അനുവദിക്കണമെങ്കിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. സ്ക്രൈബ് ഹാൾ ടിക്കറ്റ് ബുധനാഴ്ചക്കുമുമ്പ് ലഭ്യമാകുമോയെന്നാണ് ആശങ്ക. ജില്ലയിൽ ചൊവ്വാഴ്ച നടന്ന മെഡിക്കൽ ബോർഡ് ക്യാമ്പിൽ 800ഓളം പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികളാണ് പങ്കെടുത്തത്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം, ഗവ. ജനറൽ ആശുപത്രി, താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി, വടകര ഗവ. താലൂക്ക് ആശുപത്രി എന്നീ കേന്ദ്രങ്ങളിലാണ് ഒരേസമയം ക്യാമ്പ് നടന്നത്. ഭിന്നശേഷി കമീഷണറുടെ ഉത്തരവനുസരിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ ഏപ്രിൽ 31ന് സംസ്ഥാനത്തെ 14 ഡി.എം.ഒമാർക്കും അടിയന്തര മെഡിക്കൽ ക്യാമ്പ് നടത്താൻ നിർദേശം നൽകുകയായിരുന്നു. സംസ്ഥാനത്ത് 10,000ത്തോളം വിദ്യാർഥികളാണ് പഠനപിന്നാക്കാവസ്ഥയുള്ള ഐ.ക്യൂ 70-84 വിഭാഗത്തിലുള്ളത്. മാർച്ച് 30ന് നടന്ന എസ്.എസ്.എൽ.സിയുടെ ആദ്യ പരീക്ഷക്ക് ഈ വിഭാഗത്തിലുള്ള കുട്ടികൾക്കൊന്നും പരീക്ഷ ആനുകൂല്യം ലഭിച്ചിരുന്നില്ല. കോഴിക്കോട്ടെ ഒരു വിദ്യാലയത്തിലെ ഭിന്നശേഷി കുട്ടിയുടെ പരാതിയെ തുടർന്നാണ് ഭിന്നശേഷി കമീഷണർ പ്രശ്നത്തിൽ ഇടപെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story