Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:44 AM IST Updated On
date_range 5 April 2022 5:44 AM ISTവലിയങ്ങാടി-തൃക്കോവിൽ ഇടവഴി വീതി കൂട്ടണം -ഖാസി ഫൗണ്ടേഷൻ
text_fieldsbookmark_border
കോഴിക്കോട്: ചരിത്രപ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയെയും നഗരത്തിലെ പ്രധാന പൈതൃകദേശമായ കുറ്റിച്ചിറയെയും നഗരവുമായി ബന്ധിപ്പിക്കുന്ന വലിയങ്ങാടി തൃക്കോവിൽ ലൈൻ വീതികൂട്ടാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ഖാസി ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. ടൂറിസ്റ്റുകൾ സന്ദർശനം നടത്തുന്ന ഏഴര നൂറ്റാണ്ട് പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മിശ്കാൽ മസ്ജിദ്, ഇന്ത്യയിലെത്തന്നെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ജൈന ക്ഷേത്രം, ഗുജറാത്തി ക്ഷേത്രം, ദാവൂദി ബോറാ മസ്ജിദ് തുടങ്ങി മാനവികതയുടെ സന്ദേശം പകരുന്ന നിരവധി ആരാധനാലയങ്ങൾ ഈ പ്രദേശത്താണ്. നിലവിലെ വഴിയായ വലിയങ്ങാടി ഹൽവ ബസാർ റോഡ് എപ്പോഴും തിരക്കേറിയതായതിനാൽ ബദൽ മാർഗമാണിത്. ഫൗണ്ടേഷൻ വൈസ് ചെയർമാൻ പി. മമ്മത് കോയ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍റെ 2022 -2024 വർഷത്തെ ഭാരവാഹികളായി എം.വി. മുഹമ്മദലി (ചെയർ) സി.പി. മാമുക്കോയ, പി. മമ്മത് കോയ (വൈ. ചെയർ) പി.ടി. ആസാദ് (ജന. സെക്ര) ആർ. ജയന്ത് കുമാർ (ഓർഗ. സെക്ര), എം.കെ. ജലീൽ, കെ.പി. മമ്മത് കോയ (സെക്ര), എം.വി. റംസി ഇസ്മായിൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. റമദാൻ റിലീഫിൽ വീട് പുനരുദ്ധാരണത്തിനും തീരദേശ മേഖലയിൽ തൊഴിലുപകരണം നൽകാനും മുൻഗണന നൽകാൻ തീരുമാനിച്ചു. സി.എ. ഉമ്മർകോയ, വി.പി. മായിൻ കോയ, പി.പി. ഉമ്മർകോയ, സി.പി. മാമുക്കോയ, കെ. മുഹമ്മദ് നാസർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.ടി. ആസാദ് സ്വാഗതവും പി.കെ.എം. കോയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story