Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:41 AM IST Updated On
date_range 5 April 2022 5:41 AM ISTമലബാര്‍ മേഖലയില്‍ സജീവ സാന്നിധ്യമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്
text_fieldsbookmark_border
കോഴിക്കോട്: കഴിഞ്ഞ 33 വര്‍ഷക്കാലമായി ഗൃഹോപകരണ രംഗത്ത് സജീവ സാന്നിധ്യമായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് പുതിയ ഷോറൂമുകൾ തുറന്ന് മലബാര്‍ മേഖലയില്‍ പ്രവർത്തനം വ്യാപിപ്പിക്കുന്നു. എല്ലാ ജില്ലകളിലും പ്രാതിനിധ്യമുള്ള പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ രണ്ടു ഷോറൂമുകൾ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ പ്രവര്‍ത്തനമാരംഭിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നിലവില്‍ എട്ട് ഷോറൂമുകളുണ്ട്. ഏറ്റവും നൂതനമായ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുകയും അതിന്റെ സര്‍വിസും ട്രെയിനിങ് ഉൾപ്പെടെ കൃത്യമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയാണ് പിട്ടാപ്പിള്ളില്‍ അവലംബിക്കുന്നത്. ഈ രംഗത്തെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫൈഡ് സ്ഥാപനമാണ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്. ഓണ്‍ലൈന്‍ വ്യാപാരരംഗത്തും സജീവമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഗൃഹോപകരണങ്ങള്‍ നേരിട്ടുകണ്ട് വാങ്ങുന്നതിനും വീടുകളില്‍ എത്തിച്ചുകൊടുക്കുന്നതിനും അതിന്റെ തുടര്‍ സര്‍വിസുകള്‍ ചെയ്യുന്നതിനുള്ള സൗകര്യവും പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്. കമ്പനികളുടെ വാറന്റി കാലയളവിനുശേഷവും ഉൽപന്നങ്ങള്ക്ക് വരുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനായി രണ്ടുവര്‍ഷത്തെ അധിക വാറന്റിയും ലഭ്യമാണ്. ഈ അധിക വാറന്റി കാലയളവിൽ ഉല്പന്നങ്ങളുടെ സ്പെയര്‍ പാര്‍ട്സിനോ സര്വിസിനോ നിരക്ക് ഈടാക്കുന്നതല്ല. സ്മാര്‍ട്ട് വൈഫൈ മോഡല്‍ എയര്കണ്ടീഷനറുകള്, ഇന്‍വര്‍ട്ടര്‍ ടെക്നോളജി ഉപയോഗിച്ചുള്ള റെഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീൻ, മൈക്രോ വേവ് ഓവന്, കിച്ചന് അപ്ലയന്‍സസ് തുടങ്ങി എല്ലാ ഉൽപന്നങ്ങളും പിട്ടാപ്പിള്ളില്‍ ഷോറൂമുകളില്‍ ലഭ്യമാണ്. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മൊബൈല്‍, ഐ.ടി രംഗത്തും ചുവടുറപ്പിച്ചുകഴിഞ്ഞു. ഈ വര്‍ഷംതന്നെ ഷോറൂമുകളുടെ എണ്ണം 60 ആയി വർധിപ്പിക്കാനും 600 കോടി വിറ്റുവരവ് ഗൃഹോപകരണ രംഗത്ത് മാത്രം നേടാനുമാണ് പിട്ടാപ്പിള്ളില്‍ ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ചെയർമാൻ പി.പി. ഔസേപ്പ് പിട്ടാപ്പിള്ളിൽ, ഫ്രാൻസീസ് പിട്ടാപ്പിള്ളിൽ, കിരൺ വർഗീസ് (ഡയറക്ടർമാർ), ഡോ. പീറ്റർ പോൾ പിട്ടാപ്പിള്ളിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story