Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:39 AM IST Updated On
date_range 5 April 2022 5:39 AM ISTനവവരന്റെ മരണത്തിൽ വിറങ്ങലിച്ച് നാട്
text_fieldsbookmark_border
പാലേരി: ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീർക്കയത്തിലാക്കിയാണ് കടിയങ്ങാട് കുളക്കണ്ടത്തിൽ പഴുപ്പട്ട രജിലാൽ യാത്രയായത്. 10 വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസം 14നാണ് പാലേരിയിലെ വി.പി. സുരേഷിന്റെ മകളും നൃത്താധ്യാപികയുമായ കനിഹയെ രജി ലാൽ ജീവിത സഖിയാക്കിയത്. സ്കൂൾകാലത്ത് തുടങ്ങിയ പരിചയം വേർപിരിയാൻ കഴിയാത്ത പ്രണയമായി വളർന്നപ്പോൾ ഇരു വീട്ടുകാരും അവരുടെ ആഗ്രഹത്തിന് എതിരുനിന്നില്ല. ഇരുവരുടെയും വീടിനു സമീപമുള്ള ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് യാത്ര പോയപ്പോഴാണ് മരണം വില്ലനായി രജി ലാലിനെ തട്ടിയെടുത്തത്. ജാനകിക്കാടിനു സമീപം കുറ്റ്യാടി പുഴയിൽ ചവറം മൂഴിയിൽ ഇറങ്ങിയപ്പോഴാണ് കാൽ വഴുതി പുഴയിൽ പതിച്ചത്. കനിഹയും പുഴയിൽ വീണെങ്കിലും അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പുഴയുടെ അപകട മേഖലയാണ് ഈ പ്രദേശമെന്ന് നാട്ടുകാർ പറയുന്നു. ഇതിനുമുമ്പും ഈ മേഖലയിൽ അപകടങ്ങളുണ്ടായിട്ടുണ്ട്. ചെമ്പനോടയിൽനിന്ന് ഒഴുകിയെത്തുന്ന മൂത്താട്ട് പുഴയുടെ സംഗമസ്ഥലമായ ഇവിടെ ഒരു ചുഴിയും അടിയൊഴുക്കുമുണ്ട്. ഇത് പുറമെനിന്നെത്തുന്ന ആളുകളുടെ ശ്രദ്ധയിൽപെടാറില്ല. ബംഗളൂരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രജി ലാൽ നാട്ടിൽ ഉണ്ടാവുന്ന സമയത്ത് സാംസ്കാരിക പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു. ഒരുപാട് ആശിച്ച ദാമ്പത്യജീവിതം തുടങ്ങും മുമ്പുതന്നെ വരനെ തട്ടിയെടുത്ത വിധിയുടെ ക്രൂരതയോർത്ത് കണ്ണീർ പൊഴിക്കുകയാണ് ഒരു നാട്. രക്ഷകരായത് മലപ്പുറം സ്വദേശികൾ പാലേരി: മലപ്പുറം സ്വദേശികളായ റിയാസ്, ഖാദർ, അഷ്റഫ് എന്നിവരുടെ അവസരോചിത ഇടപെടലിൽ നവവധുവിന് പുതുജീവൻ. ദമ്പതികളായ രജി ലാലും കനിഹയും പുഴയിൽ മുങ്ങിത്താഴുമ്പോൾ കുറുങ്ങാട്ടിൽ റിയാസ് (22) ടിപ്പർ ലോറി ഓടിച്ചുവരുകയായിരുന്നു. പുഴയോരത്തുനിന്നുള്ള നിലവിളി കേട്ട റിയാസ് ലോറി നിർത്തി ഓടി പുഴയിൽ ചാടി കനിഹയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും ഖാദറും അഷ്റഫും സഹായത്തിനെത്തി. കൂവപ്പൊയിൽ-ചവറം മൂഴി റോഡ് പ്രവൃത്തി നടത്തുന്ന തൊഴിലാളികളാണിവർ. Photo: ചവറം മൂഴിയിൽ അപകടം നടന്ന സ്ഥലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
