Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:39 AM IST Updated On
date_range 5 April 2022 5:39 AM ISTമാവോവാദികളെ അമർച്ച ചെയ്യണം -ടി.പി. രാമകൃഷ്ണൻ
text_fieldsbookmark_border
പേരാമ്പ്ര: നാടിനു ഭീഷണി ഉയർത്തുന്ന മാവോവാദി ഭീകരവാദികളെ അമർച്ചചെയ്യേണ്ടത് അനിവാര്യമെന്ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പേരാമ്പ്രയിൽ നടന്ന കേരള പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പേരാമ്പ്ര എസ്റ്റേറ്റ് വനമേഖലയിൽ മാവോവാദി സാന്നിധ്യവും പ്രവർത്തനവും സമീപകാലത്ത് വളരെ സജീവമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പരിഗണനയിൽപോലും വരാത്ത പയ്യാനിക്കോട്ട ഇരുമ്പയിര് ഖനനത്തിന്റെ പേരിൽ ജന നേതാക്കളെയും ജനപ്രതിനിധികളെയും താറടിക്കാൻ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉയർത്തി കുപ്രാചരണം നടത്താനാണ് മാവോവാദികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു വിരാമമിടണം. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരുവണ്ണാമൂഴി സ്റ്റേഷനുവേണ്ടി 50 സൻെറ് സ്ഥലം ജലസേചന വകുപ്പിൽനിന്നു വിട്ടുകിട്ടിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണി ആരംഭിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നു ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പേരാമ്പ്ര പൊലീസ് സ്റ്റേഷൻ റോഡ് നവീകരിക്കാനാവശ്യമായ തുക എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് മുഖ്യ പ്രഭാഷണവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. കേരള പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് വി.പി. സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.ആർ. ഷിനോദാസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് കെ.കെ. ഗിരീഷും അവതരിപ്പിച്ചു. അഡീ. എസ്.പി എം. പ്രദീപ് കുമാർ, വടകര ഡിവൈ.എസ്.പി കെ. അബ്ദുൽ ഷെരീഫ്, നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ്, അസോസിയേഷൻ ഭാരവാഹികളായ ഇ.വി. പ്രദീപൻ, എ. വിജയൻ, പി. രഗീഷ്, രജീഷ് ചെമേരി, ജി.പി. അഭിജിത്ത്, കെ.ജി. രജനി, എം. രഞ്ജിഷ്, പി.പി. സുനിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story