Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിഷന്‍ ഇന്ദ്രധനുഷ്...

മിഷന്‍ ഇന്ദ്രധനുഷ് രണ്ടാംഘട്ടത്തിന് തുടക്കം

text_fields
bookmark_border
കോഴിക്കോട്​: രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പതിവ് കുത്തിവെപ്പ് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'മിഷന്‍ ഇന്ദ്രധനുഷി'‍ൻെറ രണ്ടാം ഘട്ടം ജില്ലയില്‍ ആരംഭിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമർ ഫാറൂഖ്​ അറിയിച്ചു. പല കാരണങ്ങളാല്‍ പതിവ് കുത്തിവെപ്പ് എടുക്കാന്‍ വിട്ടുപോയ ഗര്‍ഭിണികൾക്കും രണ്ടു വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ക്കുമുള്ള ബി.സി.ജി, ഒ.പി.വി, ഐ.പി.വി, പെന്‍റാവലന്‍റ്​, റോട്ടാവൈറസ് വാക്സിന്‍, എം.ആര്‍, ഡി.പി.ടി, ടി.ഡി തുടങ്ങിയ വാക്‌സിനുകളാണ് നല്‍കുക. 316 സെഷനുകളിലായി 3081 കുഞ്ഞുങ്ങള്‍ക്കും 915 ഗര്‍ഭിണികള്‍ക്കും കുത്തിവെപ്പ് പൂര്‍ത്തീകരിക്കാനാണ് രണ്ടാം ഘട്ടത്തിൽ പദ്ധതി തയാറാക്കിയത്. ഏപ്രില്‍ ഏ​ഴുവരെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ​െവച്ചും ഫീല്‍ഡ് തലത്തില്‍ നേരിട്ടു ചെന്നും കുത്തിവെപ്പ് നല്‍കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ദൗത്യത്തി‍ൻെറ മൂന്നാം ഘട്ടം മേയ് ഏഴിന് ആരംഭിക്കും. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ഗവ. ഐ.ടി.ഐയില്‍ നോര്‍ക്ക റൂട്ട്സ് നടത്തുന്ന സൗജന്യ ഹ്രസ്വകാല കോഴ്സായ അഡ്വാന്‍സ്ഡ് സര്‍വേയിങ്​ ട്രെയിനിങ്​ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എന്‍.സി.വി.ടി/എസ്.സി.വി.ടി ഇന്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ അല്ലെങ്കില്‍ സിവില്‍ എൻജിനീയറിങ്ങില്‍ ഡിപ്ലോമ അല്ലെങ്കില്‍ സിവില്‍ എൻജിനീയറിങ്ങില്‍ ബി.ടെക്/ബിഇ. ഫോണ്‍: 9895247759, 949668153.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story