Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഴ വിപണിയിൽ റമദാൻ...

പഴ വിപണിയിൽ റമദാൻ വിലക്കയറ്റം

text_fields
bookmark_border
കോഴി​ക്കോട്​: റമദാൻ തുടങ്ങിയതോ​ടെ പഴ വിപണിയിൽ വൻ വിലക്കയറ്റം. ഒരാഴ്ചക്കിടെയാണ്​ വില മേലോട്ട്​ കുതിക്കാൻ തുടങ്ങിയത്​. വിലക്കയറ്റം വിപണിയെ തളർത്തി. ഇഫ്താറിൽ ഒഴിവാക്കാനാവാത്ത വത്തക്കക്കും കൈതച്ചക്കക്കും പൊള്ളുകയാണ്​. ഇതര സംസ്ഥാനങ്ങളിൽനിന്നാണ്​ കേരളത്തിലേക്ക്​ പഴങ്ങൾ എത്തുന്നത്​. നേ​ന്ത്രപ്പഴ വില കുറച്ചുദിവസമായി കുതിക്കുകയാണ്​. മൊത്തവില 55-58 ആണ്​. ചില്ലറവിപണിയിൽ നേന്ത്രപ്പഴത്തിന്​ 65 ആണ്​. മാർച്ച്​ പകുതിയിൽ 16-18 രൂപക്ക്​ ലഭിച്ച വത്തക്കക്ക്​ ഇപ്പോഴ​ത്തെ വില 26 ആണ്​. മൈസൂരുവിൽനിന്നാണ്​ കാര്യമായി വത്തക്ക എത്തുന്നത്​. കോഴിക്കോട്ട്​ വത്തക്കക്ക്​ മൊത്തവില 20 രൂപയാണ്​. ചില്ലറവിപണിയിലെത്തുമ്പോൾ ഇത്​ 26 ആവും. മഞ്ഞ വത്തക്ക വില 23-24 ആണ്​ മൊത്തവിപണിയിൽ. വത്തക്കക്ക്​ ഇനിയും വില കൂടുമെന്നാണ്​ വ്യാപാരികൾ നൽകുന്ന സൂചന. അത്യുഷ്ണകാലത്താണ്​ റമദാൻ എന്നതിനാൽ ഇഫ്താറിന്​ വത്തക്കയുൾപ്പെടെ പഴങ്ങൾ അനിവാര്യമാണ്​. പൈനാപ്പിളിന്​ കിലോക്ക് 65 രൂപയാണ്​ മൊത്തവില. ചില്ലറ വിപണിയിൽ 75-80 വരെയുണ്ട്​. പൈനാപ്പിളിന്​ ഒരു മാസം മുമ്പ്​ മൂന്ന്​ കിലോക്ക്​ 100 രൂപയായിരുന്നു തെരുവിൽ വിറ്റിരുന്നത്​. കറുത്ത മുന്തിരിക്ക്​ 52, കുരുവില്ലാത്ത പച്ച മുന്തിരിക്ക്​ 65, കുരുവില്ലാത്ത കറുത്ത മുന്തിരിക്ക്​ 120 എന്നിങ്ങനെയാണ്​ മൊത്തവില. ആപ്പിളിന്​ 140, ഓറഞ്ചിന്​ 75, സിട്രസിന്​ 85, കക്കിരിക്ക്​ 22, പപ്പായക്ക്​ 23 എന്നിങ്ങനെയുമാണ്​ മൊത്തവില. ഇവ ചില്ലറ വിപണിയിൽ കിലോക്ക്​ 10-15 വരെ വില അധികം നൽകണം. ഉറുമാമ്പഴം ചെറുതിന്​ കിലോക്ക്​ 80 രൂപയുണ്ട്​ ചില്ലറ വിപണിയിൽ. മാങ്ങ സീസൺ ആരംഭിച്ചിട്ടേയുള്ളൂ. 80-90-100 രൂപയാണ്​ മൊത്തവില. പഴങ്ങളുടെ ലഭ്യത കുറഞ്ഞുവെന്നാണ്​ കർഷകർ പറയുന്നത്​. പഴങ്ങളുടെ വരവ്​ കൂടിയാൽ വില കുറയും. ഇന്ധനവിലക്കയറ്റവും പഴങ്ങൾക്ക്​ വില കൂടാൻ കാരണമാവുന്നു. മൈസൂരു, ബംഗളൂരു, ആന്ധ്ര, മുംബൈ, നാഗ്​പൂർ, എന്നിവിടങ്ങളിൽനിന്നാണ്​ കോഴിക്കോട്ടേക്ക്​ പഴങ്ങൾ എത്തുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story