Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:49 AM IST Updated On
date_range 4 April 2022 5:49 AM ISTഫ്രാൻസിസ് റോഡിലെ ഓവുചാൽ പുതുക്കിപ്പണിയണം
text_fieldsbookmark_border
കോഴിക്കോട്: ഫ്രാൻസിസ് റോഡിലെ ഓവുചാൽ പുതുക്കിപ്പണിത് ഉപയോഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് 'പുത്ര' റെസിഡൻസ് അസോസിയേഷൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. 20 വർഷമായി ഓവുചാൽ വൃത്തിയാക്കിയിട്ട്. ചെറിയ മഴ പെയ്താൽ പോലും ഫ്രാൻസിസ് റോഡ്, മാർക്കറ്റ് റോഡ്, ഇടിയങ്ങര റോഡ് എന്നിവിടങ്ങളിൽ ഓവുചാൽ നിറഞ്ഞ് വെള്ളക്കെട്ട് പതിവാണ്. അറവ് മാലിന്യമടക്കമുള്ള വെള്ളം കെട്ടിനിൽക്കുന്നത് കാരണം പരിസരത്തെ പള്ളികളിലേയും വീടുകളിലെയും കിണറുകളും കുളങ്ങളും മലിനമാവുന്നു. ഓവുചാൽ കൊതുക് വളർത്ത് കേന്ദ്രവുമായിരിക്കുകയാണ്. സ്ലാബുകൾ പൊളിഞ്ഞ് കിടക്കുന്നു. കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, എം.എം ഹയർ സെക്കൻഡറി സ്കൂൾ, ഫ്രാൻസിസ് റോഡ് എ.എൽ.പി സ്കൂൾ, കുണ്ടുങ്ങൽ ഗവ. ജി.യു.പി സ്കൂൾ, പരപ്പിൽ ജി.എൽ.പി സ്കൂൾ, സിയസ്കൊ ഐ.ടി.സി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും നടപ്പാതയിൽകൂടി പോകാൻ കഴിയുന്നില്ല. പൊട്ടിയ സ്ലാബിൽ കാൽ കുടുങ്ങി സ്ത്രീകളുടെയും കുട്ടികളുടേതുമടക്കം അപകടങ്ങൾ ഉണ്ടാകുന്നത് നിത്യസംഭവമാണ്. കെ. അബദുൽ ലത്തീഫ്, ഡി.വി. റഫീഖ്, കെ. കുഞ്ഞു, എൻ. റഫീഖ്, കെ.വി. ഇസ്ഹാക്ക് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. കോഴിക്കോട് കോർപറേഷനും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story