Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാൻ പ്രഭാഷണത്തിന്...

റമദാൻ പ്രഭാഷണത്തിന് തുടക്കം

text_fields
bookmark_border
റമദാൻ പ്രഭാഷണത്തിന് തുടക്കം
cancel
ഓമശ്ശേരി: 'സത്യം, സമർപ്പണം, സാക്ഷാത്കാരം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖല ഹൈദരലി ശിഹാബ് തങ്ങൾ സഹചാരി സൻെറർ ഏഴാമത് റമദാൻ പ്രഭാഷണത്തിന് തുടക്കമായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്തഫ മുണ്ടുപാറ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല വൈസ് പ്രസിഡൻറ് എൻ. അബ്ദുല്ല മുസ്‍ലിയാർ പ്രാർഥന നിർവഹിച്ചു. മഅ്മൂൻ ഹുദവി വണ്ടൂർ പ്രഭാഷണം നടത്തി. ഹാഫിള് റമീസ് മലയമ്മ ഖിറാഅത്ത് നിർവഹിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ മുഖ്യാതിഥിയായിരുന്നു. കെ.സി. മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ഇ.കെ ഹുസൈൻ ഹാജി തെച്ച്യാട്, അലി അക്ബർ മുക്കം, അബു മൗലവി അമ്പലക്കണ്ടി, ബഷീർ ഫൈസി കണിയാർകണ്ടം, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, സ്വാഗതസംഘം ജനറൽ കൺവീനർ പി.സി. യൂസുഫ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് മേഖല ജനറൽ സെക്രട്ടറി ഒ.എം. ഗഫൂർ മുണ്ടുപാറ, മൊയ്തീൻ കുട്ടി കൊളത്തക്കര, എ.കെ. അബ്ദുല്ല, ടി.ടി മജീദ് ഹാജി, പി.ടി. മുഹമ്മദ് കാതിയോട്, നിസാം ഓമശ്ശേരി, സിദ്ദീഖ് നടമ്മൽ പൊയിൽ, ഹാരിസ് ഹൈത്തമി തെച്ച്യാട്, മുഹമ്മദ് മങ്ങാട് എന്നിവർ സംബന്ധിച്ചു. ഇന്നു രാവിലെ ഒമ്പതിന് ഡോ.എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനവും മഅ്മൂൻ ഹുദവി വണ്ടൂർ പ്രഭാഷണവും നിർവഹിക്കും. മുൻ എം.എൽ.എ വി.എം ഉമ്മർ മുഖ്യാതിഥിയാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സന്ദേശ പ്രഭാഷണം നിർവഹിക്കും. ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖല സഹചാരി സൻെറർ റമദാൻ പ്രഭാഷണം സംസ്ഥാന പ്രസിഡൻറ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story