Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ വാർഷികമാഘോഷിച്ചു

സ്കൂൾ വാർഷികമാഘോഷിച്ചു

text_fields
bookmark_border
സ്കൂൾ വാർഷികമാഘോഷിച്ചു
cancel
മേപ്പയൂർ: ചാവട്ട് എം.എൽ.പി സ്കൂൾ 98ാം വാർഷികാഘോഷവും സ്കൂളിൽനിന്ന് വിരമിച്ച എൻ.പി. ജമീല, കണ്ണമ്പത്ത് അംഗൻവാടിയിൽനിന്ന് വിരമിക്കുന്ന എ. ശാന്ത എന്നിവർക്കുള്ള സ്നേഹാദരവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ്, അറബിക് ടാലന്റ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഗോപാലൻ നായർ ഉപഹാര സമർപ്പണം നടത്തി. എൽ.എസ്.എസ് വിജയികളായ മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഷഹബാസ്, സിറാജുൽ അമൻ, അറബിക്ക് ടാലന്റ് ടെസ്റ്റ് വിജയികളായ തൻഹ ഫാത്തിമ, പി.കെ. നഈം, നിയ മെഹ്‌റിൻ, ഉപജില്ലാതല സാഹിത്യ കുടുംബ ക്വിസ് വിജയി ഷാൻവിൻ ഷാജി എന്നിവർക്കാണ് ഉപഹാരം നൽകിയത്. പി.ടി.എ പ്രസിഡന്റ് സി.കെ.എസ്. ദാരിമി അധ്യക്ഷത വഹിച്ചു. കെ.കെ. ഷാജി, കെ. ശശിധരൻ, ഫൈസൽ ചാവട്ട്, എൻ. പി. കുഞ്ഞിരാമൻ, പി.കെ. ബിയ്യാത്തു ടീച്ചർ, എ.വി. നാരായണൻ മാസ്റ്റർ, ടി. വേണു, മാനേജർ പി. കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്കൂൾ പ്രധാനാധ്യാപിക സി.എം. സ്മിത സ്വാഗതവും എം. പി. റബിഷ നന്ദിയും പറഞ്ഞു. ഫോട്ടോ: ചാവട്ട് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും സ്നേഹാദരവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story