Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:47 AM IST Updated On
date_range 4 April 2022 5:47 AM ISTഓവുചാൽ നിർമാണം ഉടൻ പൂർത്തിയാക്കണം
text_fieldsbookmark_border
താമരശ്ശേരി: താമരശ്ശേരി ടൗണിലെ ഓവുചാൽ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നടപ്പാത നിർമാണം വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാനും കാൽനടക്കാർക്ക് സൗകര്യപ്രദമായ രീതിയിലും ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിലവിൽ പൊളിച്ചിട്ട ഭാഗം പൂർത്തിയാക്കാതെ കൂടുതൽ ഭാഗം പൊളിച്ചിടാൻ അനുവദിക്കില്ല. അധികൃതർ നിർമാണം ഉടനടി പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: അമീർ മുഹമ്മദ് ഷാജി (പ്രസി.), റെജി ജോസഫ് (ജന. സെക്ര.), കെ.എം. മസൂദ് (ട്രഷ.). ക്യാപ്: താമരശ്ശേരി യൂനിറ്റ് വി.വി.ഇ.എസ് ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
