Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:46 AM IST Updated On
date_range 4 April 2022 5:46 AM ISTഅംബേദ്കർ ഗ്രാമവികസന പദ്ധതി: രണ്ട് കോളനി നവീകരണത്തിന് ഫണ്ട്
text_fieldsbookmark_border
കൊടുവള്ളി: അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം കൊടുവള്ളി മണ്ഡലത്തിലെ രണ്ട് കോളനികളുടെ നവീകരണത്തിന് ഫണ്ട് അനുവദിച്ചതായി ഡോ.എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. കിഴക്കോത്ത് പഞ്ചായത്തിലെ പന്നിയങ്കാട്ടു പുറായിൽ കോളനിയും, കാട്ടിപ്പാറ പഞ്ചായത്തിലെ അംബേദ്കർ കോളനിയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്കാണ് ഭരണാനുമതി ലഭ്യമായത്. പട്ടികജാതി വികസനം ലക്ഷ്യംവെച്ചുള്ള ഈ പദ്ധതിയുടെ ഇരുപത് ശതമാനം തുക (20 ലക്ഷം രൂപ) അനുവദിച്ചാണ് ഉത്തരവായത്. റോഡ്/നടപ്പാത, ഓവുചാൽ, ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സൗകര്യങ്ങൾ, കോളനിക്കുള്ളിലെ പൊതു സ്ഥലങ്ങളിലെയും വീടുകളിലെയും ഖര, ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ അറ്റകുറ്റപ്പണി, പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സംരക്ഷണ ഭിത്തി നിർമാണം, വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതികൾ എന്നിവ പദ്ധതിയിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story