Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടിന്റെ മേൽക്കൂര...

വീടിന്റെ മേൽക്കൂര തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
കുന്ദമംഗലം: പയിമ്പ്ര പുറ്റുമണ്ണിൽ താഴത്ത് വീടിന്റെ മേൽക്കൂര തകർന്നു. നാണിയേടത്ത് പുറായിൽ ഷാലുവിന്റെ ഓടിട്ട വീടാണ് തകർന്നത്. ഷാലു, ഭാര്യ ഷീബ, മക്കളായ അതുല്യ, അശ്വന്ത് എന്നിവർ താമസിക്കുന്ന വീടാണിത്. സംഭവസമയത്ത് ഷാലുവിന്റെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. ഷാലുവും കുട്ടികളും പുറത്തുപോയതിനാലും വൻ ദുരന്തം ഒഴിവായി. 25 വർഷം പഴക്കമുള്ള വീടായതുകൊണ്ട് ഇവർ ലൈഫ് ഭവനപദ്ധതിക്കുവേണ്ടി അപേക്ഷിച്ചിരുന്നു. നിലവിൽ ഇവർക്ക് സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അസുഖം കാരണം രണ്ടു വർഷത്തോളം കിടപ്പിലായിരുന്നു ഇദ്ദേഹം. കാലിന് ശേഷിക്കുറവുള്ള ഷാലു തട്ടുകട നടത്തിയാണ് കുടുംബം പുലർത്തുന്നത്. വീട് തകർന്നതിനാൽ സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ ഇവർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story