Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:40 AM IST Updated On
date_range 4 April 2022 5:40 AM ISTഎ.ഐ.എസ്.എഫ് ജില്ല സമ്മേളനം
text_fieldsbookmark_border
കോഴിക്കോട്: വിദ്യാഭ്യാസരംഗത്തെ വർഗീയവത്കരിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിരോധം പടുത്തുയർത്തണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു. എ.ഐ.എസ്.എഫ് ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കപട ദേശീയവാദങ്ങളല്ല, സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഏടുകളാണ് വിദ്യാർഥികൾ പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് അശ്വിൻ മനോജ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, അഡ്വ. പി. ഗവാസ്, അസീസ് ബാബു, ശ്രീജിത്ത് മുടപ്പിലായി, അഡ്വ. കെ.പി. ബിനൂപ്, അഭിജിത്ത് കോറോത്ത്, സി.കെ. ബിജിത്ത് ലാൽ, അമൽ അശോകൻ, ചൈത്ര വിജയൻ, വൈശാഖ് കല്ലാച്ചി തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഇ.സി. സതീശൻ സ്വാഗതവും കൺവീനർ അനു കൊമ്മേരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അശ്വിൻ മനോജ് (പ്രസി.), ബി. ദർശിത്ത് (സെക്ര.), വൈശാഖ് കല്ലാച്ചി, ഹരികൃഷ്ണ ചേരിഞ്ചാൽ (വൈസ് പ്രസി.), ചൈത്ര വിജയൻ, ഹരികൃഷ്ണ ആർ. സുരേഷ് (ജോ. സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story