Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെറുവണ്ണൂർ - കൊളത്തറ...

ചെറുവണ്ണൂർ - കൊളത്തറ റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കം

text_fields
bookmark_border
ചെറുവണ്ണൂർ - കൊളത്തറ റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കം
cancel
ഫറോക്ക്: കൊളത്തറ പ്രദേശത്തിന്റെ ചിരകാല സ്വപ്നമായ ചെറുവണ്ണൂർ - കൊളത്തറ റോഡ് നവീകരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു . 12.34 കോടി രൂപ ചെലവിലാണു ചെറുവണ്ണൂരിൽനിന്നു തുടങ്ങി കൊളത്തറ ആത്മവിദ്യ സംഘം യു.പി. സ്കൂൾ വരെയുള്ള 1.7 കിലോമീറ്റർ പുതിയ പാത നിർമിക്കുന്നത്. നിലവിലെ പാത 15 മീറ്റർ വീതിയിൽ ദേശീയപാത നിലവാരത്തിൽ വികസിപ്പിക്കാനാണു പദ്ധതി. ഓട, നടപ്പാത, റോഡ് സുരക്ഷ സംവിധാനങ്ങൾ എന്നിവ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2006 ഫെബ്രുവരിയിലാണ് കൊളത്തറ റോഡിനു ഭൂമി ഏറ്റെടുക്കാൻ ഉത്തരവായത്. 16 വർഷത്തിനു ശേഷമാണു നടപടികൾ പൂർത്തീകരിച്ചു നിർമാണ ഘട്ടത്തിലേക്ക് കടക്കുന്നത്. 135 ഉടമകളിൽനിന്നായി ചെറുവണ്ണൂർ വില്ലേജിൽപെട്ട 3.8718 ഹെക്ടർ ഭൂമി ഏറ്റെടുത്താണ് റോഡ് വികസിപ്പിക്കുന്നത്. 2009ൽ പൂർത്തീകരിക്കേണ്ട പദ്ധതി വൈകിയതിനാൽ 2016ൽ പുതിയ നോട്ടിഫിക്കേഷൻ ഇറക്കിയാണ് ഭൂമി ഏറ്റെടുക്കൽ നടപടി പുനരാരംഭിച്ചത്. സർവേ നടപടികളും വില നിർണയിച്ചു ഏറ്റെടുക്കലും തുടക്കത്തിൽ ഏറെ വൈകി. ചിലയിടങ്ങളിൽ എതിർപ്പുമായി ഭൂവുടമകൾ രംഗത്തു വന്നതും വികസനത്തിനു തടസ്സമായി. ഇനിയും ആറു പേരിൽനിന്നു കൂടി ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ നടപടി പുരോഗമിക്കുകയാണ്. വ്യാപാരികൾക്ക് പുനരധിവാസ പാക്കേജും അനുവദിച്ചാണ് വികസനം നടപ്പാക്കുന്നത്. 2016ൽ സമയബന്ധിതമായി ഫണ്ട് ലഭിക്കാതിരുന്നതാണ് റോഡ് വികസനത്തിനു തിരിച്ചടിയായത്. ചെറുവണ്ണൂരിൽ നടന്ന പരിപാടിയിൽ കൗൺസിലർ പി. ഷീബ അധ്യക്ഷയായി. മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. എക്സി. എൻജിനീയർ വി. കെ. ഹാഷിം, കൗൺസിലർമാരായ പ്രേമലത തെക്കു വീട്ടിൽ, ഷിനു പിണ്ണാണത്ത്, വിവിധ കക്ഷി നേതാക്കളായ നരിക്കുനി ബാബുരാജ്, എം. കുഞ്ഞാമുട്ടി, ബഷീർ കുണ്ടായിത്തോട്, കെ. ആർ .എസ്. മുഹമ്മദ് കുട്ടി, വിനോദ് കുമാർ, മോഹനൻ പൊറ്റക്കാട്, കെ. ബീരാൻ കുട്ടി , ഉദയകുമാർ, ബാലകൃഷ്ണൻ പുല്ലോട്ട് എന്നിവർ സംസാരിച്ചു. ഇ.ജി. വിശ്വ പ്രകാശ് സ്വാഗതവും ജി.കെ. വിനീത് കുമാർ നന്ദിയും പറഞ്ഞു. പടം : ചെറുവണ്ണൂർ - കൊളത്തറ റോഡ് നവീകരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നുfilenameClfrk 290 .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story