Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലം...

കുന്ദമംഗലം അഗസ്ത്യൻമൂഴി റോഡ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

text_fields
bookmark_border
lead കുന്ദമംഗലം: പ്രവൃത്തി പൂർത്തീകരിച്ച കുന്ദമംഗലം അഗസ്ത്യൻമൂഴി റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച അമ്പത്തിയൊന്ന് റോഡുകളിൽ ഉൾപ്പെടുത്തിയാണ് ഈ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഏഴ് മീറ്റർ വീതിയിൽ ബി.എം & ബി.സി ടാറിങ് ചെയ്യുകയും പുതുതായി നാല് കലുങ്കുകൾ നിർമിച്ചു. നിലവിലുള്ള അഞ്ചു കലുങ്കുകൾ വീതി കൂട്ടി സുരക്ഷിതമാക്കി. മഴക്കാലത്ത് വെള്ളം കയറിയിരുന്ന ചാത്തമംഗലം, ചെത്തുകടവ് എന്നീ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമിച്ച് റോഡ് ഉയർത്തി. അത്യാവശ്യ സ്ഥലങ്ങളിൽ ഡ്രെയിനേജ്, ഐറിഷ് ഡ്രെയിൻ എന്നിവയും റോഡ് മാർക്കിങ്, സ്റ്റഡ്സ് എന്നിവയും സ്ഥാപിക്കുകയും ചെയ്ത ഈ റോഡിനുവേണ്ടി 14 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ലിൻഡോ ജോസഫ് എം.എൽ.എ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ, മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുഷമ, ഇ.വിനോദ് കുമാർ, ചൂലൂർ നാരായണൻ, ഷെരീഫ് മലയമ്മ, കെ. അബ്ദുറഹിമാൻ ഹാജി, മംഗലശ്ശേരി ശിവദാസൻ, കെ.കെ. അബൂബക്കർ, സി.കെ. ഷമീം സംസാരിച്ചു. നാഷനൽ ഹൈവേ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടിങ് എൻജിനീയർ പി. ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സ്വാഗതവും പി.കെ. ജമാൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story