Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:41 AM IST Updated On
date_range 3 April 2022 5:41 AM ISTസ്മാർട്ഫോണിൽ ചരിത്രമെഴുതി പൂവാറൻതോട് ജി.എൽ.പി സ്കൂൾ
text_fieldsbookmark_border
തിരുവമ്പാടി: വിദ്യാർഥികൾക്കെല്ലാം സ്മാർട്ഫോൺ സമ്മാനിച്ച് പുതുചരിത്രമെഴുതി പൂവാറൻതോട് ഗവ. എൽ.പി സ്കൂൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മലയോര പ്രദേശമായ പൂവാറൻതോടിലെ ഏക വിദ്യാലയത്തിൽ നടപ്പാക്കിയ പദ്ധതിയാണ് പുതിയ ആധ്യായമായത്. 2021 ഒക്ടോബറിൽ 'സാഫല്യം സമാദരം' എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മൂന്നു ഘട്ടങ്ങളിലായി 3,31,000 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളാണ് വിതരണം ചെയ്തത്. അനാർക് ബിൽഡേഴ്സ്, കെയർ ആൻഡ് ക്യൂയർ എന്നീ കമ്പനികളും 35 സുമനസ്സുകളും കൈകോർത്താണ് പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തിയത്. മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠനത്തിന് മൊബൈൽഫോണുകൾ ലഭ്യമാക്കിയ ജില്ലയിലെ ഏക വിദ്യാലയമായി ഇതോടെ പൂവാറൻതോട് ജി.എൽ.പി സ്കൂൾ മാറി. മുക്കം എ.ഇ.ഒ ഓംകാരനാഥൻ, ബന്ന ചേന്ദമംഗലൂർ, എൻജിനീയർ മുഹമ്മദ് ലെസ്, സ്കൂൾ പ്രധാനാധ്യാപകൻ മുസ്തഫ ചേന്ദമംഗലൂർ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. സ്കൂളിൽ നടന്ന മൂന്നാം ഘട്ട ഫോൺ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം എൽസമ്മ ജോർജ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ഡെന്നീസ് ചോക്കാട്ട്, മുസ്തഫ ചേന്ദമംഗലൂർ, ഷഹർബാൻ അസീസ്, കെ.കെ. രതില എന്നിവർ സംസാരിച്ചു. * Thiru 1 mts : സമ്മാനമായി ലഭിച്ച സ്മാർട്ഫോണുകളുമായി പൂവാറംതോട് ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story